Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഭീകരരുടെ വെടിവയ്പിൽ രണ്ടു പൊലീസുകാർക്ക് വീരമൃത്യു

PTI6_14_2017_000023A

ശ്രീനഗർ ∙ കശ്മീരിൽ രണ്ടിടത്തു ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടു പൊലീസുകാർക്കു വീരമൃത്യു. ശ്രീനഗറിലെ ഹൈദർപോറയിൽ രാത്രി ഒൻപതരയ്ക്കു പൊലീസ് വാഹനത്തിനു നേർക്കു ഭീകരർ നടത്തിയ വെടിവയ്പിലാണ് കോൺസ്റ്റബിൾ ഷെഹ്സാദ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരനു ഗുരുതരമായി പരുക്കേറ്റു.

കുൽഗാമിലെ ബോഗൻഡിൽ കോൺസ്റ്റബിൾ ഷബീർ അഹമ്മദിനെ വീടിനു പുറത്തുവച്ചു ഭീകരർ ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌‌‌രംഗ്രേത് മേഖലയിൽ സൈനിക വാഹനത്തിനു നേരെ കല്ലെറിഞ്ഞ യുവാക്കളെ പിരിച്ചുവിടാൻ സൈന്യം നടത്തിയ വെടിവയ്പിൽ നാട്ടുകാരിൽ ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു.

അതിനിടെ, അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്കടുത്തുള്ള ഇന്ത്യൻ സൈനിക പോസ്റ്റിനു നേർക്കും ജനവാസ മേഖലയിലേക്കും പാക്കിസ്ഥാൻ വെടിയുതിർത്തു. നിയന്ത്രണരേഖയ്ക്കടുത്തു നൗഷര മേഖലയിൽ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു പാക്ക് വെടിവയ്പ്.

പാക്ക് പട്ടാളത്തിന് ഇന്ത്യൻ സൈന്യം തക്ക മറുപടി കൊടുത്തു. രാത്രി വൈകിയും ഇരുഭാഗത്തേക്കും വെടിവയ്പു തുടർന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 11 തവണയാണു പാക്കിസ്ഥാൻ കരാർ ലംഘിച്ച് വെടിവച്ചത്.