Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചവറിനിടയിൽ നിന്ന് പെൺകുഞ്ഞിനെ കണ്ടുകിട്ടി

രാജമഹീന്ദ്രവരം (എപി)∙ എട്ടു മാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ജീവനോടെ വഴിവക്കിലെ ചവറ്റുകുട്ടയിൽ കണ്ടെത്തി. കാക്കിനഡയിൽ ആർടിസി സമുച്ചയത്തിനു സമീപമുള്ള ചവറ്റുകുട്ടയിൽ രാത്രിയാണ് വഴിപോക്കർ കുട്ടിയുടെ കരച്ചിൽ കേട്ടത്. ഐസിഡിഎസ് ഉദ്യോഗസ്ഥരെത്തി കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളെക്കുറിച്ചു വിവരമൊന്നുമില്ല.