രാമറാവുവിന്റെ കൊച്ചുമകൻ വൈഎസ്ആർ കോൺഗ്രസിലേക്ക്

SHARE

ഹൈദരാബാദ് ∙ എൻ.ടി രാമറാവുവിന്റെ മകളും ബിജെപി നേതാവുമായ ഡി. പുരന്ദരേശ്വേരിയുടെ മകൻ ഹിതേഷ് വൈഎസ്ആർ കോൺഗ്രസിൽ ചേരുന്നു. ഹിതേഷിന്റെ പിതാവും ആന്ധ്രപ്രദേശ് മുൻ മന്ത്രിയുമായ ദഗ്ഗുബട്ടി വെങ്കിടേശ്വര റാവു വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഭാര്യ പുരന്ദരേശ്വരി ബിജെപിയിൽ തുടരുന്നത് മകന്റെ പാർട്ടി മാറ്റത്തിനു തടസ്സമാകില്ലെന്നും വേണ്ടിവന്നാൽ പുരന്ദരേശ്വരി രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പർച്ചൂർ മണ്ഡലത്തിൽ നിന്നു ഹിതേഷ് മൽസരിക്കുമെന്നാണു സൂചന. ഇതേക്കുറിച്ച്, പാർട്ടി തീരുമാനിക്കുമെന്നായിരുന്നു പിതാവിന്റെ പ്രതികരണം. യുപിഎ ഭരണകാലത്ത് 2006 മുതൽ 2014 വരെ കേന്ദ്രമന്ത്രിയായിരുന്ന പുരന്ദരേശ്വരി 2014 മാർച്ചിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA