Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗീലാനിയുടെ മരുമകൻ ഉൾപ്പെടെ ഏഴുപേർ കശ്മീരിൽ അറസ്റ്റിൽ

shahriyar-notitle160827_npxSH സയീദ് അലി ഷാ ഗീലാനിയുടെ പോസ്റ്ററുമായി പ്രകടനം നടന്നപ്പോൾ (ഫയൽ ചിത്രം)

ശ്രീനഗർ ∙ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകൻ ഉൾപ്പെടെ ഏഴുപേരെ ഇന്നലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കശ്മീരിൽ അറസ്റ്റ് ചെയ്തു. കശ്മീർ താഴ്‌വരയിൽ ഭീകരപ്രവർത്തനത്തിനു വിദേശ പണം ലഭിക്കുന്നതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ ഇന്നലെ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ് ഷാ, തെഹ്‌രികെ ഹൂറിയത് വക്താവ് അയാസ് അക്ബർ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

എൻഐഎ ഇവരുടെ വസതികളിൽ റെയ്ഡു നടത്തി അക്കൗണ്ട് ബുക്കുകളും നിരോധിത ഭീകര സംഘടനയുടെ ലെറ്റർ ഹെഡുകളും രണ്ടുകോടി രൂപയും പിടിച്ചെടുത്തു. 1990നുശേഷം ആദ്യമായാണ് ഒരു കേന്ദ്ര ഏജൻസി കശ്മീരിൽ ഇത്തരം റെയ്ഡു നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.