Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് മുന്നറിയിപ്പുമായി വെങ്കയ്യ

Venkaiah Naidu

ന്യൂഡൽഹി∙ ഭീകരതയെ വളർത്തുകയും സഹായിക്കുകയും ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനു മുന്നറിയിപ്പുമായി എൻഡിഎയുടെ ഉപരാഷട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡു. 1971 ലെ യുദ്ധത്തിൽ നാണംകെട്ടതു മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 

പാക്കിസ്ഥാൻ ഭീകരതയും മതവുമായി കൂട്ടിക്കുഴയ്ക്കുകയാണ്. ഭീകരത മനുഷ്യസമൂഹത്തിന്റെ ശത്രുവാണ്. അതിനു മതമില്ല– വെങ്കയ്യ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അതിൽ ഒരിഞ്ച് ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.