Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപാധ്യായ ജന്മശതാബ്ദി സമാപനത്തിലേക്ക്

06-deen-dayal-upadyaya-sc

ന്യൂഡൽഹി∙ ജനസംഘം സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷസമാപനത്തിന്റെ ഭാഗമായി സെപ്റ്റംബർ 25നു ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡൽഹിയിൽ സംഘടിപ്പിക്കും. സമിതി അംഗങ്ങൾക്കു പുറമെ പാർട്ടി എംപിമാരെയും എംഎൽഎമാരെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കും. 24നു ദേശീയ ഭാരവാഹി യോഗം ചേരും. കഴിഞ്ഞ വർഷം കോഴിക്കോട്ടു ബിജെപി ദേശീയ കൗൺസിൽ യോഗത്തിലാണു ജന്മശതാബ്ദി ആഘോഷം തുടങ്ങിയത്.