Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‌രിവാളിന്റെ കാർ യുപിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

car ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കാർ യുപിയിൽ കണ്ടെത്തിയപ്പോൾ.

ന്യൂഡൽഹി ∙ സെക്രട്ടേറിയറ്റിൽനിന്നു മോഷ്ടിക്കപ്പെട്ട, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ‘ആം ആദ്മി കാർ’ യുപിയിലെ ഗാസിയാബാദിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഹൻ നഗർ മേഖലയിലാണു നീല വാഗൺ ആർ കാർ കണ്ടെത്തിയത്. 

മുഖ്യമന്ത്രിയായശേഷവും കേജ്‌രിവാൾ വാഗൺ ആറിൽ സഞ്ചരിച്ചതോടെയാണു വാഹനത്തിന് ആം ആദ്മി കാർ എന്ന വിശേഷണം ലഭിച്ചത്. പിന്നീട് ഇതു പാർട്ടിയുടെ ആവശ്യങ്ങൾക്കായി അദ്ദേഹം നൽകി. 11ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണു കാർ കാണാതായത്.