Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിജ് ഭൂഷൺ സിങ് ബിജെപിയോട് ഇടയുന്നു

BJP

ഗോണ്ട (യുപി) ∙ ബിജെപിയുടെ കൈസർഗഞ്ച് എംപി ബ്രിജ് ഭൂഷൺ സിങ് പാർട്ടിയോട് ഇടയുന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നവാബ്ഗഞ്ചിലെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അനുയായികൾക്കു ടിക്കറ്റ് നൽകാത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിങ് മുതിർന്ന നേതാവാണെന്നും പ്രശ്നമുണ്ടെങ്കിൽ പാർട്ടിവേദിയിൽ പറയണമെന്നും ബിജെപി വക്​താവ് പ്രതികരിച്ചു.