Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിൽ ശശി, ചിൽ! ലോകസുന്ദരിയെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിൽ തരൂരിനു വിമർശനം

manushi-tharoor

ന്യൂഡൽഹി ∙ ലോകസുന്ദരി കിരീടമണിഞ്ഞ ഇന്ത്യയുടെ മാനുഷി ഛില്ലറിനെക്കുറിച്ചുള്ള ശശി തരൂരിന്റെ ട്വിറ്റർ സന്ദേശത്തെച്ചൊല്ലി വിവാദം. ‘ഇന്ത്യയിൽ കറൻസി നിരോധിച്ചത് എന്ത് അബദ്ധമായി. ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലർ’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു!’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

തമാശ ട്വീറ്റിന്റെ പേരിൽ രാഷ്ട്രീയ വിരോധികൾ തരൂരിനെതിരെ രംഗത്തിറങ്ങി. ദേശീയ വനിതാ കമ്മിഷൻപോലും ഇടപെട്ടു – തരൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നായി കമ്മിഷൻ. ഒടുവിൽ, ‘തമാശയായി പറഞ്ഞതാണ്, ആരുടെയും വികാരം വ്രണപ്പെടുരുത്’ എന്ന വിശദീകരണവുമായി തരൂർ തന്നെ രംഗത്തെത്തി. ലോകസുന്ദരി മൽസരത്തിൽ അമ്മയെക്കുറിച്ചുള്ള മാനുഷി ഛില്ലറിന്റെ മറുപടിയെ തരൂർ മറ്റൊറു ട്വീറ്റിൽ അഭിനന്ദിച്ചിരുന്നു.