Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ വിമാനത്താവളം ആക്രമിക്കുമെന്ന് കുറിപ്പ്

മുംബൈ ∙ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ കാർഗോ ഏരിയയിൽ ജനുവരി 26ന് ആക്രമണം നടത്തുമെന്ന ഭീഷണിക്കുറിപ്പ് വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നു കണ്ടെത്തി.

ഐഎസിന്റെ പേരിലുള്ള കുറിപ്പ് സാമൂഹികവിരുദ്ധർ കെട്ടിച്ചമച്ചതാണെന്നാണു സിഐഎസ്എഫ് നിഗമനം. എങ്കിലും എല്ലായിടങ്ങളിലും സുരക്ഷാ പരിശോധന ശക്തമാക്കി. കാർഗോ ഏരിയയിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിനെ വിളിപ്പിച്ചു. സംഭവത്തെ ‘മോക്ക് ഡ്രിൽ’ ആയാണു കണ്ടതെന്നും അതു പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.