Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുര ഉപമുഖ്യമന്ത്രിക്ക് വൻഭൂരിപക്ഷത്തിൽ ജയം

Jishnu-Dev-Barman-Tripura ജിഷ്ണു ദേബ് ബർമൻ

അഗർത്തല ∙ ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമനു വൻവിജയം. സിപിഎം സ്ഥാനാർഥിയുടെ മരണത്തെ തുടർന്നു വോട്ടെടുപ്പു മാറ്റിവച്ച ചാരിലാം മണ്ഡലത്തിൽനിന്ന് 25,550 വോട്ടുകൾക്കാണു ജയം.

80% പോളിങ് നടന്ന ഇവിടെ ജിഷ്ണു ദേബിനു 26,580 വോട്ട് കിട്ടി. അക്രമത്തിന്റെ പേരിൽ, മൽസരത്തിൽനിന്നു വോട്ടെടുപ്പിനു തലേന്നു പിന്മാറിയ സിപിഎം സ്ഥാനാർഥി പലാഷ് ദെബർമയ്ക്ക് 1030 വോട്ടും കോൺഗ്രസ് സ്ഥാനാർഥി അർജുൻ ദെബർമയ്ക്കു 775 വോട്ടും മാത്രമാണു ലഭിച്ചത്. 60 അംഗ നിയമസഭയിൽ ബിജെപിയുടെ കക്ഷിനില ഇതോടെ 36 ആയി.

related stories