Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ അവയവദാന ബോധവൽക്കരണം പാഠ്യപദ്ധതിയിൽ

മുംബൈ ∙ മഹാരാഷ്ട്രയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ അവയവദാന ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാകും. പത്താം ക്ലാസ് പുതിയ സയൻസ് പുസ്തകത്തിലാകും പുതിയ ഭാഗങ്ങൾ ഉൾപ്പെടുത്തുക. കുട്ടികൾക്ക് അവയവദാനത്തെക്കുറിച്ച് അറിവുനൽകുന്നതു പൊതുസമൂഹത്തിൽ ബോധവൽക്കരണം എളുപ്പമാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ പറഞ്ഞു.