Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വിദേശനിക്ഷേപം; വ്യക്തികളുടെ കൂട്ടായ്മയ്ക്കും അവസരം; ഏറ്റെടുക്കാം റെയിൽവേ സ്റ്റേഷൻ!

railway-station-train

ന്യൂഡൽഹി∙ റെയിൽ‌വേ സ്റ്റേഷനുകളടെ സമ‌ഗ്രവികസനത്തിന് ഇനി 100% വിദേശനിക്ഷേപം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മകൾക്കും പദ്ധതി ഏറ്റെടുക്കാം. വി‌ദേശനിക്ഷേപം ആകർഷിക്കുന്നതിനു വൈകാതെ വ്യാപക ‌പ്രചാരണം തുടങ്ങും.

സ്വകാര്യമേഖലയുടെ സഹകരണത്തോടെ രാ‌ജ്യത്തെ പ്രധാന നഗരങ്ങളിലെ നാനൂറിലേറെ സ്റ്റേഷനുകളാണു വികസിപ്പിക്കുക. 45 വർഷ പാട്ടത്തിനാണു പദ്ധതി പങ്കാളിക്കു കൈമാറുക.

∙ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കുള്ളതാണു വികസനപദ്ധതിയുടെ കരടുരേഖ.
∙ ആദ്യ ഘട്ടത്തിൽ 25 സ്റ്റേഷനുകൾ; ഇതിൽ കോഴിക്കോടും.

∙ രണ്ടാം ഘട്ടത്തിലെ 100 സ്‌റ്റേഷനുകൾക്കു കൂടി ഈ വർഷം കരാർ ക്ഷണിക്കും

മിനി വിമാനത്താവളം

∙ ലക്ഷ്യം വിമാനത്താവളങ്ങളുടേതിനു സമാന വികസനം.

∙ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾ പ്രത്യേകം.

∙ പാസഞ്ചർ ലോഞ്ച്, എസ്കലേറ്ററുകൾ, ഭക്ഷണശാലകൾ, ടിക്കറ്റ് ബുക്കിങ് എന്നിവയടക്കം ആധുനിക സൗകര്യങ്ങൾ.

related stories
Your Rating: