Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലമറ്റം വൈദ്യുതിനിലയത്തിലെ ജനറേറ്ററുകളുടെ നവീകരണം നാളെ മുതൽ

moolamattom power house

തൊടുപുഴ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതി ഉൽപാദന കേന്ദ്രമായ മൂലമറ്റം നിലയത്തിലെ ജനറേറ്ററുകളുടെ നവീകരണം നാളെ തുടങ്ങും.
നവീകരണത്തിനു മുന്നോടിയായി ഇന്നലെ മൂന്നാം നമ്പർ ജനറേറ്ററിന്റെ പൂജ നടന്നു. ജോലികൾ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും.

നവീകരണ ജോലി നടക്കുന്ന സമയത്ത് മൂലമറ്റം വൈദ്യുതി നിലയത്തിൽ നാലു ജനറേറ്ററുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. മഴക്കാലമായതിനാലും പുറമേ നിന്നു വൈദ്യുതി ലഭിക്കുന്നതിനാലും സംസ്ഥാനത്തു വൈദ്യുതി തടസ്സമുണ്ടാകില്ലെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.
വൈദ്യുതി മന്ത്രി എം.എം.മണി വൈദ്യുതി നിലയം സന്ദർശിക്കും.