Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ മഴ കുറയുന്നു; വൈദ്യുതി മേഖല വൻ പ്രതിസന്ധിയിലേക്ക്

idukki-kulmavu-dam

തൊടുപുഴ∙ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിൽ കാലവർഷക്കാലത്തു മഴ ഗണ്യമായി കുറഞ്ഞു. വരുംദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണു കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എന്നാൽ വലിയ മഴയ്ക്കു സാധ്യതയില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 62 ദശലക്ഷം യൂണിറ്റാണ്. 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നു. ബാക്കി 50 ദശലക്ഷം യൂണിറ്റ് പുറത്തു നിന്നു വാങ്ങുന്നു.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ 75 ദിവസത്തേക്കു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. ‌‌‌

∙നിലവിലെ ജലനിരപ്പ് –2316.72 അടി (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം)

∙ കഴിഞ്ഞ വർഷം ഇതേ സമയം– 2335.74 അടി

∙ സംഭരണ ശേഷിയിൽ ഇപ്പോഴത്തെ അളവ്– 20.79 ശതമാനം 

∙ വൃഷ്ടിപ്രദേശത്ത് ഇന്നലെ ലഭിച്ച മഴ– 10.2 മില്ലിമീറ്റർ

∙ ഈ വർഷം ഇതു വരെ ലഭിച്ചത്–  791.6 മില്ലിമീറ്റർ

∙ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ മഴ– 1076.8 മില്ലിമീറ്റർ 

∙ നിലവിലെ സംഭരണശേഷിയിൽ ഉൽപാദിപ്പിക്കാവുന്ന വൈദ്യുതി–446.568 ദശലക്ഷം യൂണിറ്റ്

∙ കഴിഞ്ഞ വർഷം ഇതേ സമയത്തെ ഉൽപാദന ശേഷി–720 ദശലക്ഷം യൂണിറ്റ്

∙സംസ്ഥാനത്തെ അണക്കെട്ടുകളിലെ ഇപ്പോഴത്തെ സംഭരണശേഷിയിൽ ഉൽപാദിപ്പിക്കാവുന്ന വൈദ്യുതി– 960 ദശലക്ഷം യൂണിറ്റ് 

∙ കഴിഞ്ഞ വർഷം ഇതേ സമയത്തെ ഉൽപാദനശേഷി– 1580 ദശലക്ഷം യൂണിറ്റ് 

∙ സംസ്ഥാനത്തെ അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ സംഭരണശേഷിയുടെ കുറവ്– 40 ശതമാനം