Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടും ഭീകരതയുടെ നാളുകൾ പിന്നിട്ട്

fr-george-new ഫാ. ജോർജ്

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആവശ്യപ്രകാരമാണു സനാ, ഏഡൻ, തായിസ്, ഹൊഡൈഡ എന്നിവിടങ്ങളിൽ സലേഷ്യൻ സഭ ഓരോ വൈദികരെ വീതം നിയമിച്ചിരുന്നത്. 2010 ജൂണിൽ ഫാ. ടോമും ഫാ. ജോർജും യെമനിലേക്കു പോയി. നാലു വർഷത്തെ സേവനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി ബെംഗളൂരു കെആർ പുരം ക്രിസ്തു ജ്യോതി തിയോളജി കോളജിൽ അഡ്മിനിസ്ട്രേറ്ററായ ഫാ. ടോം സ്വന്തം ഇഷ്ട പ്രകാരമാണു വീണ്ടും ഏഡനിലേക്കു പോയത്.

2015 മാർച്ച് 26ന് ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷമായിരുന്നു ഇത്. യുദ്ധത്തിനു തൊട്ടു മുൻപ് കേന്ദ്ര സർക്കാർ നിർദേശിച്ചതനുസരിച്ച്, മുഖ്യ ആരാധനാലയമുള്ള ഏഡൻ ഒഴികെ മൂന്ന് ഇടവകകളിലെ വൈദികരും യെമൻ വിട്ടിരുന്നു. എല്ലാവരോടും മടങ്ങിവരാൻ സലേഷ്യൻ സഭയും ആവശ്യപ്പെട്ടിരുന്നു. ഫാ. ടോം തിരിച്ചെത്തുന്നതു വരെ ഫാ. ജോർജാണു നാല് ഇടവകകളും നോക്കിയിരുന്നത്. യെമനിൽ തനിക്കു നേരിട്ടു പരിചയമുള്ളവർ അനുഭവിക്കുന്ന ദുരിതത്തിൽ ആശ്വാസമേകാനും ഫാ. ജോർജിനെ സഹായിക്കാനുമാണു ഫാ. ടോം സ്വമേധയാ യെമനിലേക്കു മടങ്ങിയത്.