Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടകംപള്ളിയോട് വിശദീകരണം ചോദിച്ചത് ശരിയല്ല: കുമ്മനം

Kummanam Rajasekharan

കാഞ്ഞിരപ്പള്ളി ∙ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന്റെ പേരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം ചോദിച്ചത് ഭരണഘടനാദത്തമായ മതസ്വാതന്ത്യ്രത്തിനും ആരാധനാസ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കടകംപള്ളിക്കു ക്ഷേത്രദർശനത്തിനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ എതിർക്കേണ്ട ആവശ്യമില്ല. സിപിഎമ്മിലെ ഇതരമതസ്ഥർ അവരവരുടെ മതവിശ്വാസങ്ങൾ വച്ചുപുലർത്തുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കെ ക്ഷേത്രദർശനത്തിന്റെ പേരിൽ വിശദീകരണം ചോദിച്ചത് ഇരട്ടത്താപ്പാണെന്നും കുമ്മനം പറഞ്ഞു.

related stories