നൂറോളം യുവതികൾ ശബരിമലയിൽ എത്തിയിരിക്കാം; തടയുന്നത് ഗുണ്ടായിസം: ദേവസ്വം മന്ത്രി

Kadakampally-Surendran
SHARE

തിരുവന്തപുരം∙ ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നതു ഗുണ്ടായിസമാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണു യുവതികളെ മടക്കിയയച്ചത്. പൊലീസ് സംയമനം പാലിച്ചു. വ്രതം അനുഷ്ഠിച്ചെത്തിയവരെയാണു തടഞ്ഞത്. ഇതിനകം തന്നെ നൂറോളം യുവതികള്‍ ശബരിമലയിൽ ദര്‍ശനം നടത്തിയിരിക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും ഇന്നു പുലർച്ചെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയിരുന്നു. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു നടപടി. മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ഇരുവരെയും പമ്പയിലേക്കാണ് പൊലീസ് കൊണ്ടുപോയത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA