Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് കൃതജ്ഞതാദിനം

ന്യൂഡൽഹി∙ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തോടനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു കൃതജ്ഞതാദിനമായി ആചരിക്കും. കുർബാനയും പ്രത്യേക കൃതജ്ഞതാ പ്രാർഥനയും നടത്തുമെന്നു ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അറിയിച്ചു.