Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ കേസ്: ഒരു കോടിയോളം രൂപ ചെലവഴിച്ചെന്ന് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്∙ സുപ്രീം കോടതിയിൽ ഹാദിയ കേസ് നടത്തിപ്പിനു അഭിഭാഷകർക്ക് ഫീസിനത്തിൽ 93,85,000 രൂപ ചെവഴിച്ചതായി പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി. യാത്രാച്ചെലവിനത്തിൽ 5,17,324 രൂപയും ഹാരീസ് ബീരാന്റെ ഓഫിസിലെ കടലാസ് പണികൾക്ക് 50,000 രൂപയും നൽകിയതുൾപ്പെടെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു ചെലവഴിച്ചത്.

പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ, എ. അബ്ദുസ്സത്താർ, പി.കെ. അബ്ദുല്ലത്തീഫ്, സി. അബ്ദുൽ ഹമീദ്, കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

related stories