Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടബാധ്യത; എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രത്തിന്റെ അനുമതി

Air India

ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനു കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അനുമതി. എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനാണു മന്ത്രിസഭായോഗം അനുമതി നൽകിയത്. എന്നാൽ, എത്ര ശതമാനം ഓഹരികൾ വിൽക്കുമെന്നു വ്യക്തതയായിട്ടില്ല.

എയർ‌ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവൽകരണം ആവശ്യമാണെന്നും നിതി ആയോഗ് അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ നടപടി ആറു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നു നിതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ പറഞ്ഞതിനു ദിവസങ്ങൾക്കകമാണു കേന്ദ്രത്തിന്റെ തീരുമാനമുണ്ടായത്.

എയർ ഇന്ത്യയെ കരകയറ്റാൻ സ്വകാര്യവൽകരണം ഉൾപ്പെടെ പല മാർഗങ്ങൾ സർക്കാർ തേടുന്നുണ്ട്. എയർ ഇന്ത്യ ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ നിലനിൽപിന്റെ പ്രശ്നമാണ് ഇപ്പോൾ. ബാധ്യത 52,000 കോടി രൂപയിലെത്തി. ഓരോ വർഷവും 4000 കോടി വീതം ബാധ്യത കൂടുകയും ചെയ്യുന്നു. ഇതു താങ്ങാവുന്നതല്ലെന്നും പനഗരിയ പറഞ്ഞു. 

മാറിമാറി വന്ന സർക്കാരുകൾ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ട്. എന്നാൽ, നടപടി ഉണ്ടായിട്ടില്ല. ബിജെപി സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ യുപിഎ സർക്കാർ നൽകിയ 30,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ പിൻബലത്തിലാണ് എയർ ഇന്ത്യ നിലനിൽക്കുന്നതെന്നും പനഗരിയ പറഞ്ഞിരുന്നു.

related stories