Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫ് രാജ്യങ്ങളിൽനിന്നു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തിൽ ഇളവ്

Mumbai Airport

കൊച്ചി∙ ഗൾഫ് രാജ്യങ്ങളിൽനിന്നു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തൽ ഇളവ്. 12 മണിക്കൂർ മുൻപ് നാട്ടിലെ വിമാനത്താവളത്തിൽ വിവരം അറിയിച്ചാൽ മതി. 48 മണിക്കൂർ മുൻപ് അറിയിക്കണെന്ന സർക്കുലർ മരവിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ സർക്കുലർ ഹൈക്കോടതി അംഗീകരിച്ചു.

മൃതദേഹം നാട്ടിലേക്ക് അയയ്‌ക്കുന്നതിനു 48 മണിക്കൂർ മുൻപ് ബന്ധപ്പെട്ട രേഖകൾ നാട്ടിലെ വിമാനത്താവളത്തിൽ എത്തിക്കണമെന്ന എയർപോർട്ട് ഹെൽത്ത് ഓഫിസറുടെ സർക്കുലറിനെ തുടർന്നാണു പ്രതിസന്ധി ഉടലെടുത്തത്. അതോടെ, ഷാർജയിൽനിന്നു മൃതദേഹം അയയ്‌ക്കുന്നത് നിലച്ചിരുന്നു.

മൃതദേഹം വിമാനത്താവളത്തിലെത്തിക്കുന്നതിനു 48 മണിക്കൂർ മുൻപ് ഡെത്ത് സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് പകർപ്പ്, ഇന്ത്യൻ എംബസിയിൽനിന്നുള്ള എൻഒസി എന്നിവ സമർപ്പിക്കണമെന്നായിരുന്നു നിർദേശം.