Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീൻ പോൾ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയിൽ: കേസ് ഒത്തുതീർപ്പിലേക്ക്

jean

കൊച്ചി∙ സംവിധായകൻ ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്. ജീൻപോൾ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതിയില്ലെന്ന് യുവനടി ജില്ലാ കോടതിയിൽ സത്യവാങ്മൂലം നൽകി. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജീൻ പോളിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നത്.

ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. ജീൻ പോളിനെ കൂടാതെ നടൻ ശ്രീനാഥ് ഭാസി, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും യുവനടി പരാതി നൽകിയിരുന്നു.

വിസമ്മതം അറിയിച്ച രംഗം ഡ്യൂപ്പിനെ വച്ചു ഷൂട്ട് ചെയ്തു (ബോഡി ഡ്യൂപ്പിങ്) സിനിമയിൽ ഉപയോഗിച്ചെന്നും നടി ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സെൻസർ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു.