Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ കൊടിമരം നശിപ്പിച്ച എഎസ്ഐയെ പുറത്താക്കണം: കുമ്മനം

Kummanam Rajasekharan ബിജെപിയുടെ കൊടിമരം നശിപ്പിച്ച എഎസ്‌ഐയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാറനല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍‌ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം ∙ മാറനല്ലൂരില്‍ ബിജെപിയുടെ കൊടിമരം നശിപ്പിച്ച അഡീഷണല്‍ എസ്‌ഐയെ ഉടന്‍ പുറത്താക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടിമരം നശിപ്പിച്ച പൊലീസുകാരനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി മാറനല്ലൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

പിണറായി ഭരണത്തില്‍ കേരളാ പൊലീസ് എവിടെയെത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാറനല്ലൂരില്‍ നടന്ന സംഭവം. ഇതിനപ്പുറം ഒരു നിയമപാലകന് അധപതിക്കാനാവില്ല. കേരളാ പൊലീസ് സിപിഎമ്മിന്റെ ബി ടീം ആയി മാറി. ക്രിമിനലുകളായി സിപിഎമ്മിന് ദാസ്യ വേല ചെയ്യുന്ന ഇത്തരക്കാര്‍ പൊലീസ് സേനയ്ക്കു തന്നെ അപമാനമാണ്. 

പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെങ്കില്‍ യൂണിഫോം ഊരിവെച്ച ശേഷം അതാകാം. രണ്ടു പാര്‍ട്ടിയിലേയും നിരപരാധികളായ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച ഈ ഉദ്യോഗസ്ഥനെ അടിയന്തിരമായി പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി നല്‍കിയതായും കുമ്മനം അറിയിച്ചു.

related stories