Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് പാചകവാതക ടാങ്കർ മറിഞ്ഞു; വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റുന്നു

Gas Tanker Accident മലപ്പുറത്തു മറിഞ്ഞ പാചകവാതക ടാങ്കറിൽനിന്ന് വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റുന്നു. ചിത്രം: പ്രദീപ് കുമാർ ടി.

മലപ്പുറം ∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ തിരൂർക്കാടിനു സമീപം അരിപ്ര വളവിൽ മറിഞ്ഞ പാചകവാതക ടാങ്കറിൽനിന്ന് വാതകം മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ചോർച്ചയുള്ള ടാങ്കിൽനിന്ന് മറ്റൊരു ടാങ്കറിലേക്കാണു വാതകം മാറ്റുന്നത്. ഇതിനായി ഐഒസി റിക്കവറി വാൻ സ്ഥലത്തെത്തിച്ചു. ഇന്നു രാവിലെ എട്ടിനാണ് അപകടമുണ്ടായത്.

Gas Tanker മലപ്പുറത്ത് പാചകവാതക ടാങ്കർ മറിഞ്ഞപ്പോൾ. ചിത്രം: ഹാഷിം മങ്കട

വാതകച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് സംഭവ സ്ഥലത്തുനിന്ന് അരക്കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സുരക്ഷാ സംഘം സ്ഥലത്തുണ്ട്. ആരേയും ആ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. സമീപത്തെ വീടുകൾക്കും ഹോട്ടലുകൾക്കും കാൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപും ഇതേ വളവിൽ ടാങ്കർ ലോറികൾ മറിഞ്ഞ് വാതകച്ചോർച്ച ഉണ്ടായിട്ടുണ്ട്.

gas-tanker മലപ്പുറത്ത് പാചകവാതക ടാങ്കർ മറിഞ്ഞപ്പോൾ. ചിത്രം: ഹാഷിം മങ്കട