Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുവാരി ‘ലാ ലാ ലാൻഡ് ’

TOPSHOT-US-ENTERTAINMENT-GOLDEN GLOBE-PRESS ROOM റയാൻ ഗോസ്‌ലിങ്ങും എമ്മ സ്റ്റോണും.

ലോസ് ആഞ്ചലസ്∙ മികച്ച സംവിധായകൻ അടക്കം നാമനിർദേശം ലഭിച്ച ഏഴു വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നേടി ‘ലാ ലാ ലാൻഡ്’ ഗോൾഡൻ ഗ്ലോബ് അവാർഡ് നിശയിൽ ചരിത്രമായി. ഹോളിവുഡിന്റെ പശ്ചാത്തലത്തിലുള്ള ലാ ലാ ലാൻഡ്, പ്രണയവും സംഗീതവും നിറഞ്ഞ കോമഡിയാണ്. സംവിധാനം: ഡേമിയൻ ഷസെൽ.

The 74th Annual Golden Globe Awards - Press Room ഡേമിയൻ ഷസെൽ

സിനിമയിലെ നായികാനായകൻമാരായ റയാൻ ഗോസ്‌ലിങ്ങും എമ്മ സ്റ്റോണും കോമഡി വിഭാഗത്തിൽ മികച്ച നടനും നടിയുമായി. മികച്ച സംഗീതസംവിധാനത്തിനും ഗാനരചനയ്ക്കുമടക്കം ഏഴു പുരസ്കാരങ്ങളാണു ലാ ലാ ലാൻഡ് നേടിയത്.

The 74th Annual Golden Globe Awards - Press Room കെയ്സി അഫ്‌ളെക്

ആറു നാമനിർദേശങ്ങൾ ലഭിച്ചുവെങ്കിലും മികച്ച സിനിമയ്ക്കുള്ള (ഡ്രാമ) പുരസ്കാരം മാത്രമാണ് ‘മൂൺലൈറ്റ് ’നേടിയത്. മാഞ്ചസ്റ്റർ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കെയ്‌സി അഫ്ളെക് മികച്ച നടനുള്ള (ഡ്രാമ) പുരസ്കാരം നേടി.

US-ENTERTAINMENT-GOLDEN GLOBE-PRESS ROOM ഇസബെൽ യുപേർ

മികച്ച നടി (ഡ്രാമ) യ്ക്കുള്ള പുരസ്കാരം ഇസബെൽ യുപേർ നേടി (ചിത്രം: ‘എൽ’). മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ‘എൽ’ നേടി.

Your Rating: