Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നോമന പുത്രിക്ക് ആഷിന്റെ ക്യൂട്ട് സന്ദേശം

Aishwarya Rai Bhachchan വോഗ് ബ്യൂട്ടി അവാർഡ് വേദിയിലെത്തിയ ഐശ്വര്യ റായ്

റെഡ് കാർപറ്റിലെ ക്വീൻ ആരെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ മറുപടി വരും അതു നമ്മുടെ ഐശ്വര്യ റായ് അല്ലേയെന്ന്. കാൻ ഫിലിം ഫെസ്റ്റിവലിൽ തുടങ്ങി റെഡ് കാർപറ്റ് വേദികളിലെല്ലാം ഐശ്വര്യയോളം സ്വാധീനം ചെലുത്തിയ നടിമാരില്ല. ഇപ്പോഴിതാ വോഗ് ബ്യൂട്ടി അവാർഡ്സിന്റെ റെഡ് കാർപറ്റിലും കിടിലൻ ലുക്കിലെത്തി താരം ആരാധകരെ ഇളക്കിമറിച്ചിരിക്കുകയാണ്. 

എംബ്രോയ്ഡറിയുള്ള ബ്ലാക്ക് കോള്‍ഡ് ഷോൾഡര്‍ ഗൗൺ ധരിച്ച് ചുവന്ന ലിപ്സ്റ്റിക് ഇട്ട് കഴുത്തിൽ ആഭരണങ്ങളൊന്നുമില്ലാതെ പെർഫെക്റ്റ് ലുക്കിലാണ് താരം എത്തിയത്. ഡ്രസിനൊപ്പം തന്നെ ആഷിന്റെ ഹെയർ സ്റ്റൈലിനും മേക്അപ്പിനും നൂറു മാർക്കാണ് എന്നാണ് ഫാഷനിസ്റ്റകളുടെ വാദം. ആഷിന്റെ കുറേകാലത്തിനിടയ്ക്കു കണ്ട ഏറ്റവും നല്ല ലുക്ക് ആണിതെന്നാണത്രേ ബോളിവു‍ഡിലെ ടോക്ക്.

Aishwarya Rai ആരാധ്യക്കും അഭിഷേക് ബച്ചനും ഒപ്പം ഐശ്വര്യ

ചടങ്ങിൽ മോസ്റ്റ് ബ്യൂട്ടിഫുൾ ഗ്ലോബൽ ഐക്കണ്‍ അവാർഡ് ആണ് ആഷ് വാങ്ങിയത്. പുരസ്കാരം ലഭിച്ചതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ആഷ് നന്ദി അറിയിച്ചു. എല്ലാത്തിലുമുപരി തന്റെ പൊന്നോമന പുത്രി ആരാധ്യക്കായി ആഷിന്റെ വക ഒരു സ്പെഷൽ മെസേജുമുണ്ടായിരുന്നു. ' ആരാധ്യ, എന്റെ സ്നേഹമേ, ഈ ലോകത്തു തന്നെ ഏറ്റവും സുന്ദരി നീയാണ്' എന്നതായിരുന്നു ഐശ്വര്യയുടെ ആ ക്യൂട്ട് സന്ദേശം. 

അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, ശ്വേത ബച്ചൻ, നവ്യ നവേലി നന്ദ എന്നിവരും അവാർഡിനെത്തിയിരുന്നു. ഐശ്വര്യ മാത്രമല്ല ബിഗ്ബിയുടെ കൊച്ചുമകൾ നവ്യയും കിടിലൻ സിൽവർ ഗൗണിൽ അതിസുന്ദരിയായെത്തി. ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയായ നവ്യയുടെ കൂടി ബോളിവു‍ഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam