Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയു‌ടെ കറുപ്പണിഞ്ഞ കലാപ്രതിഷേധത്തിന് ഇന്ന് സമാപനം

Jaya ജയയു‌‌ടെ കറുപ്പണിഞ്ഞ പ്രതിഷേധത്തിൽ നിന്ന്

കൊച്ചി നഗരത്തിലൂടെ കഴിഞ്ഞ 125 ദിവസമായി ഒരു പെൺകു‌ട്ടി കറുപ്പു ചായവും പൂശി നടക്കുന്നത് കാണാത്തവർ കുറവാണ്. കറുപ്പണിഞ്ഞ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചിത്രകാരിയായ ജയ തെരുവിലൂടെ പ്രതിഷേധിച്ചപ്പോൾ ചിലരൊക്കെ കുത്തുവാക്കുകള്‍ കൊണ്ടു പ്രതികരിച്ചു, ചിലർ പരിഹസിക്കുകയും മറ്റു ചിലർ പൂർണ പിന്തുണയുമായി അരികിലെത്തുകയും ചെയ്തു. കൂസലേന്യ ജയ നടത്തിയ 21ാം നൂറ്റാണ്ടിലെ 125 ദിനരാത്രങ്ങൾ എന്ന ആര്‍ട്സ് പെർഫോമൻസിന്റെ സമാപനമാണിന്ന്. സമരകലയുമായി ജീവിതയാത്ര ചെയ്യുന്ന അനിത ദുബെയാണ് ഹെർ ബ്ലാക്ക്സ്റ്റോറി എന്ന പേരിൽ നടക്കുന്ന കലാദിനം ഇന്നുരാവിലെ 11ന് ലായം കൂത്തമ്പലത്തിൽ ഉദ്ഘാടനം ചെയ്യുന്നത്.

Jaya കൂസലേന്യ ജയ നടത്തിയ 21ാം നൂറ്റാണ്ടിലെ 125 ദിനരാത്രങ്ങൾ എന്ന ആര്‍ട്സ് പെർഫോമൻസിന്റെ സമാപനമാണിന്ന്

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ മരണത്തോടെയാണ് ജയ ശരീരം കറുപ്പു ചായം പൂശിയുള്ള നൂറുദിന പ്രതിഷേധ പരിപാടിയ്ക്കു തുടക്കമിടുന്നത്. നാൾക്കുനാൾ ദളിത് സമൂഹത്തിനെതിരെയുണ്ടാകുന്ന വേട്ടയാടലുകളാണ് ജയയെ ഇത്തരമൊരു ആശയത്തിലേക്കു നയിച്ചത്. അംബേദ്കറുടെ 125ാം ജന്മവാർഷികത്തിലാണ് രോഹിത്തിന്റെ മരണം സംഭവിച്ചതെന്നതിനാലാണ് 125 പ്രതിഷേധദിനങ്ങൾ ജയ കലാപ്രകടനത്തിനായി തിരഞ്ഞെടുത്തത്. കല സമൂഹത്തിലേക്ക് എന്ന ലക്ഷ്യവുമായി രൂപീകരിക്കപ്പെട്ട കലാകക്ഷിയാണ് പരിപാടിയുട‌െ സംഘാ‌ടകർ.

Jaya ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ മരണത്തോടെയാണ് ജയ ശരീരം കറുപ്പു ചായം പൂശിയുള്ള നൂറുദിന പ്രതിഷേധ പരിപാടിയ്ക്കു തുടക്കമിടുന്നത്

തൃപ്പുണിത്തുറ ആർഎൽവി േകാളേജിൽ നിന്ന് മാസ്റ്റർ ഡിഗ്രി നേടിയ ജയ പനമ്പിള്ളി നഗറിലെ നൃത്തകൈരളിലിയെ ചിത്രകലാധ്യാപികയാണ്. ഈ 125 ദിവസവും ജയ സമൂഹത്തിലേക്കിറങ്ങിയത് കറുത്ത ചായം പൂശിയാണ്. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സമരങ്ങളിലും മനുഷ്യസംഗമങ്ങളിലും ജിഷയു‌െട മരണവുമായി ബന്ധപ്പെട്ട സമരമുഖങ്ങളിലുമെല്ലാം ജയ കറുപ്പണിഞ്ഞ പ്രതിഷേധവുമായി മുൻനിരയിൽ ഉണ്ടായിരുന്നു.

Jaya പി.എസ് ജയയുടെ ആർട്ട് പെർഫോമൻസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയ ട്രാൻസ്ജെൻഡേഴ്സ് ആക്റ്റിവിസ്റ്റുകളായ ശീതൾ ശ്യാം, ദീപ്തി, സോനു നിരഞ്ജൻ, അനന്യ എന്നിവർ

കലാദിനത്തിനു മുന്നോടിയായി തൃപ്പുണിത്തുറ ആർഎൽവി േകാളേജിൽ നടന്ന ആർട്ട്-ട്രാൻസ്-ദളിത് സംവാദത്തിൽ ആണായി ജനിച്ച് ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ ദീപ്തി, പെണ്ണായി ജനിച്ച് ആണായി മാറിയ സോനു, ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി അനന്യ ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.

ഇവളെന്തിന് ശരീരം കറുപ്പിൽ മുക്കിയെടുത്തു-ജയയുമായുള്ള അഭിമുഖം വായിക്കാം‍