Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ ഓഫീഷ്യൽ വെബ്സൈറ്റിനു പിന്നിൽ; അഡ്വ.സ്മിതാനായര്‍ പറയുന്നു

smitha സ്മിത.

സെലിബ്രിറ്റി ബ്രാൻഡിങ്ങിന് പുതിയ മുഖം തുറന്നു കൊടുത്തത് സമൂഹമാധ്യമങ്ങളാണ്. ഒരുപക്ഷേ പ്രിന്‍റ്-വിഷ്വല്‍ മീഡിയയേക്കാള്‍ അടുപ്പത്തോടെ ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ഒരു ഫീല്‍ ഉണ്ടാക്കാന്‍ ഈ സെലിബ്രിറ്റി വെബ്സൈറ്റുകളും ഫെയ്സ്ബുക്ക് അക്കൗണ്ടുകളും  ഒരു പരിധിവരെ കാരണമായിട്ടുണ്ട്.

ഈ ഗണത്തില്‍ ഏറ്റവും പോപ്പുലര്‍ ആയ ഒന്നാണ് മോഹന്‍ലാലിന്റെ ദ് കംപ്ലീറ്റ് ആക്ട്ടര്‍ ഡോട്ട് കോം എന്ന ഒഫിഷ്യല്‍ വെബ്സൈറ്റ്. ഏറ്റവും കൂടുതല്‍ വിസിറ്റ് ഉള്ള ഇന്ത്യന്‍ സെലിബ്രിറ്റി വെബ്സൈറ്റ് ആണിത്. വര്‍ഷത്തെ മികച്ച വെബ്സൈറ്റ് മാനേജ്മെന്റിനുള്ള അവാര്‍ഡ് നേടിയ ലെനികോ സൊല്യൂഷന്‍സ് എന്ന ടീമാണ് ഈ വെബ്സൈറ്റ് മാനേജ് ചെയ്യുന്നത്.സ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായ അഡ്വ.സ്മിതാനായര്‍ മനോരമ ഓണ്‍ലൈനുമായി സംസാരിയ്ക്കുന്നു.

ദ് കംപ്ലീറ്റ് ആക്റ്റർ ഡോട്ട് കോം?

ഞാനും സജീവ്‌ സോമനും ചേര്‍ന്നാണ് ലെനികോ എന്ന ഐടി സൊല്യൂഷന്‍സ് കമ്പനി ആരംഭിയ്ക്കുന്നത്. സജീവ്‌ ഐ ടി പ്രോഫഷണലാണ്. ഞാന്‍ ലീഗല്‍ ഫീല്‍ഡില്‍ നിന്നും. രണ്ടും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ വളരെ പോസിറ്റീവ് ആയ ചില സാധ്യതകളായി മാറുകയായിരുന്നു. സജീവ്‌ മോഹന്‍ ലാല്‍ സാറിന്റെ സ്റ്റാഫ് ആണ്. അങ്ങനെയാണ് ദ കംപ്ലീറ്റ് ആക്റ്റർ ഡോട്ട് കോം എന്ന  വെബ്സൈറ്റ് ഞങ്ങള്‍ റീവാമ്പ് ചെയ്തത്. ആ വെബ്സൈറ്റിന്റെ പുതിയ വേര്‍ഷന്‍വന്നു കഴിഞ്ഞു. ഇന്ത്യയില്‍ത്തന്നെ വേറൊരു സെലിബ്രിറ്റിയുടെയും ഒഫിഷ്യല്‍ സൈറ്റില്‍  ഇത്രയും ഇന്ററാക്ഷന്‍സ് ഉണ്ടാവാറില്ല. സൈറ്റിന്റെ  ഭാഗമായി ലാല്‍ സ്റ്റോര്‍ എന്ന പേരില്‍ ഒരു ഓക്ഷന്‍ സ്റ്റോറും ഉണ്ട്. ഇത്തരം പുതുമകള്‍ കൊണ്ടാണ് മികച്ച സെലിബ്രിറ്റി സൈറ്റിനുള്ള Indywood അവാര്‍ഡ് ലഭിയ്ക്കുന്നത്.

എന്റര്‍ടെയിന്‍മന്റ് ലോ എന്ന ബിസിനസ് സാധ്യത?

സമൂഹമാധ്യമങ്ങളുടെ ഉപയോഗം കൂടിയതോടെ അതിനോടനുബന്ധിച്ച നെഗറ്റീവ് ആയ കാര്യങ്ങളും കൂടുതലായി ഉയര്‍ന്നുവന്നു. കോപ്പി റൈറ്റ് ഇഷ്യൂസ് ഒക്കെ ഡീല്‍ ചെയ്യുന്നവര്‍ ഇവിടെ കുറവാണ്. അതുപോലെ സിനിമയിലാണെങ്കില്‍ ആര്‍ട്ടിസ്റ്റ് എഗ്രിമെന്റ്സ്,അതുപോലെ ഡിജിറ്റല്‍ മീഡിയ സപ്പോര്‍ട്ട് ആവശ്യമായ കാര്യങ്ങള്‍,സൈറ്റിൽ ബ്ലോക്ക് ചെയ്യേണ്ടതായ  ഇഷ്യൂസ്,ഡിഫെയിം  കംപ്ലയിന്‍സ് ഒക്കെ ഡീല്‍ ചെയ്യേണ്ട വിഷയങ്ങളായി വരും.

mohanlal മോഹൻലാൽ.

ആരൊക്കെയാണ് ക്ലയന്റ്സ്?

സിനിമാ സെലിബ്രിറ്റികള്‍ മാത്രമല്ല.കമ്പനികള്‍ ഉണ്ട്. ചാനലുകള്‍ ഉണ്ട്. സ്പോര്‍ട്സ് ,സംഗീതം തുടങ്ങിയ മേഖലയിലെ സെലിബ്രിറ്റികള്‍ ഒക്കെയുണ്ട്. കമ്പനികള്‍ക്ക് കൂടുതലും ബ്രാന്‍ഡ് ഇഷ്യൂസ് ഉണ്ടാവും. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്തു കൊടുക്കേണ്ടത്. ഐടിയും ലീഗലും പ്രത്യേകമായി ചെയ്യുന്ന കമ്പനികള്‍ ഉണ്ട്. രണ്ടും മിക്സ് ചെയ്ത‌ു കൊടുക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് റെഫറന്‍സ് വഴിതന്നെ  ഒരുപാട് ക്ലയന്റ്സ് വരാറുണ്ട്. ഞങ്ങളുടെ ഒരു പോസിറ്റീവും അത് തന്നെയാണ്. കൂടാതെ സോഫ്റ്റ്‌ വെയര്‍, മൊബൈല്‍ ആപ്പ് ഡവലപ്പ്മെന്‍റ് സര്‍വ്വീസുകളും ഉണ്ട്.

ആമസോണിന്റെ മാതൃകയില്‍ ഡിവോഷനല്‍ സ്റ്റോര്‍ എന്ന പേരില്‍ ഒരു ഇ- കൊമേഴ്സ്‌ വെബ്സൈറ്റ് ഉണ്ട്. റിലീജിയസ്,സ്പിരിച്വല്‍, കലാമേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍  വീട്ടില്‍ നിര്‍മ്മിക്കുന്ന ആളുകളില്‍ നിന്നെടുത്ത് മാര്‍ക്കറ്റ് ചെയ്യുകയാണ് ഇവിടെ.അതില്‍ ഇവര്‍ക്ക് അര്‍ഹമായ വരുമാനം ലഭ്യമാകുന്ന രീതിയില്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. ആളുകൾക്കറിയില്ല ഇത്തരത്തില്‍ ഒരു നിര്‍മ്മാണമേഖലയെക്കുറിച്ച്. ഇതൊക്കെ വാങ്ങുന്നവര്‍ കുറവാണ്. ഇടനിലക്കാര്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പൈസ കിട്ടാറില്ല. സാമ്പത്തികമായ പ്രശ്നങ്ങള്‍ വരുന്നതോടെ അവര്‍ക്ക് കലയോട് അകല്‍ച്ചയാവും.അതുകൊണ്ട് തന്നെ അവര്‍ ആരും തന്നെ മക്കളെ അതിലേയ്ക്ക് വഴിതിരിച്ച് വിടാന്‍ ആഗ്രഹിയ്ക്കുകയുമില്ല.ഈ ഒരു അവസ്ഥയ്ക്ക് പരിഹാരം എന്ന നിലയ്ക്കാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നത്.

സമൂഹമാധ്യമങ്ങൾ ബ്രാന്റ് മേയ്ക്കിങ്ങിനെ സഹായിയ്ക്കുന്നതെങ്ങനെ?

എല്ലാവരും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ആക്റ്റീവാണ്. നമ്മുടെ ബ്രാന്‍ഡ് പ്രോമോട്ട്ചെയ്യണമെങ്കില്‍ അതു കൂടിയേ തീരൂ എന്ന അവസ്ഥയാണ്. സെലിബ്രിറ്റി  വെബ്സൈറ്റ് ഡീല്‍ ചെയ്യുന്നത് മിക്കപ്പോഴും അവര്‍ സ്വയമാണ്. എങ്കില്‍ മാത്രമേ പ്രേക്ഷകരുമായി അവര്‍ക്ക്  പേഴ്സണൽ  അടുപ്പം  വരുകയുള്ളൂ. സപ്പോര്‍ട്ട് മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. കമ്പനികളുടെ ബ്രാന്‍ഡ് മേക്കിങ്ങില്‍ സമൂഹമാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. പെഴ്സണല്‍ ഇഷ്ടക്കേട് വച്ച് ഒരാള്‍ എഴുതിയിടുന്ന നെഗറ്റീവ് കമന്റ് പോലും മള്‍ട്ടി ഷെയര്‍ ചെയ്ത് പോയാല്‍ കമ്പനിയുടെ റെപ്യൂട്ടേഷനെ ബാധിയ്ക്കും.  സമൂഹമാധ്യമങ്ങൾക്ക് അത്രയ്ക്ക് സ്വാധീനമുണ്ട്. അങ്ങനെയുള്ള ഘട്ടത്തില്‍ ക്രൈസിസ് മാനേജ്മെന്റ് പോലെയുള്ള സര്‍വ്വീസുകള്‍ ഉണ്ട്.. ഗൂഗിളില്‍ സബ്മിറ്റ് ചെയ്ത് പേജ് റിമൂവല്‍ പറ്റും..അതുപോലെ ഐ പി ലെവലില്‍ റിമൂവ് ചെയ്ത് കൊടുക്കും.

ഇമേജ് മെയ്ക്കിങ്ങിന് ഇതെങ്ങനെ സഹായിയ്ക്കും?

ഫോണ്‍ ഉപയോഗംകൂടിയിട്ടുണ്ട് ഒരുപാട്. സോഷ്യല്‍ മീഡിയ യൂസര്‍ഫ്രണ്ട്‌ലിയാണ്. ഫെയ്സ്ബുക്കില്‍ ഇല്ലാത്ത ഒരാളുടെ അപ്ഡേറ്റുകൾ അറിയാന്‍ വേറെ വഴിയില്ല. ബുക്കുകള്‍, മാഗസിന്‍സ് ഒന്നും ഇപ്പോള്‍ അത്രയും ഫ്രണ്ട്‌ലി അല്ല. അത്രയും എഫര്‍ട്ട് എടുക്കാന്‍ ആര്‍ക്കും വയ്യ എന്നുള്ളതാണ് സത്യം. എല്ലാം വിരല്‍ത്തുമ്പില്‍ ഉള്ളപ്പോള്‍ അതല്ലേ സമയലാഭം എന്ന് വിചാരിയ്ക്കും.മാത്രമല്ല ഡയറക്റ്റ് സൈറ്റ് ജെനുവിൻ ആണെന്ന് ഉറപ്പുമുണ്ട് ആളുകള്‍ക്ക്. ഇതൊക്കെ ഇമേജിന്‍റെ ഭാഗമായി വരും.

വെബ്സൈറ്റിന്റെ സേഫ്റ്റിയും സെക്യൂരിറ്റിയും? 

മാനേജ് ചെയ്യുന്ന വെബ്സൈറ്റിലേക്ക് കണ്ടന്‍റ് കിട്ടുമ്പോള്‍ അത് പബ്ലിക് ആക്കുന്നതിനു മുമ്പ് കൃത്യമായി വേരിഫൈ ചെയ്തിരിയ്ക്കും. ഫെയ്ക്ക് ആണെന്ന് സംശയം തോന്നുമെങ്കില്‍ നന്നായി ചെക്ക് ചെയ്യാം. വീഡിയോ പോലെയുള്ളവ പ്രത്യേകിച്ചും, ജെനുവിനാണെന്ന്  ഉറപ്പ് വരുത്തും. അങ്ങനെയല്ല എന്നു തോന്നുന്നത് ക്ലയന്‍സിനെ അഡ്വൈസ് ചെയ്യാറുണ്ട്.

Mohanlal മോഹൻലാൽ.

കോപ്പി റൈറ്റ് ഇഷ്യൂ ഒരു വലിയ തലവേദനയാണ്. പ്രത്യേകിച്ച് സംഗീതവുമായൊക്കെ ബന്ധപ്പെട്ട സൈറ്റുകള്‍, ഗായകരുടെ സെലിബ്രിറ്റി സൈറ്റുകൾ  ഒക്കെ ചെയ്യുമ്പോൾ കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട ലീഗല്‍ സപ്പോര്‍ട്ട് നല്‍കാറുണ്ട്. യുട്യൂബിലും അങ്ങനെ തന്നെ. ചിലപ്പോള്‍ വീഡിയോ റിമൂവ് ചെയ്യും. ഇത്തരം ഇഷ്യൂസ് കാരണം ക്ലയന്റിനു റെവന്യൂ കിട്ടിക്കൊണ്ടിരുന്ന സോഴ്സുകള്‍ ഇല്ലാതാവും. പിന്നെ  റീസന്‍സ് വച്ച്  സബ്മിറ്റ് ചെയ്ത് രണ്ടാമത് വരുന്നത് മുതല്‍ ഉള്ള വരുമാനമേ  കിട്ടൂ. അങ്ങനത്തെ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് നല്ലതു പോലെ ശ്രദ്ധിയ്ക്കണം. 

വിശ്വാസ്യത എങ്ങനെ ഉറപ്പ് വരുത്തും?

mohanlal-kurukshetra മോഹൻലാൽ.

സെലിബ്രിറ്റി വെബ്സൈറ്റുകൾ പലതും മാനേജ് ചെയ്യുകയല്ല സപ്പോര്‍ട്ട് മാത്രമാണ് നമ്മള്‍ കൊടുക്കുക. എന്തെങ്കിലും സാഹചര്യത്തില്‍ നേരിട്ട് പോസ്റ്റ്‌ മാനേജ് ചെയ്യേണ്ടി വന്നാല്‍ ഉറപ്പായും  പെര്‍മിഷന്‍ വാങ്ങിച്ചിരിയ്ക്കും. എന്തെങ്കിലും കാരണവശാല്‍ അത്യാവശ്യമായി എന്തെങ്കിലും പോസ്റ്റ്‌ ചെയ്യേണ്ടി വരുകയും അവര്‍ റേഞ്ചില്‍ ഇല്ലാതിരിയ്ക്കുകയും ചെയ്യുമ്പോഴാണ് അങ്ങനെ  വരാറുള്ളത്. ഫോണില്‍ വിളിച്ചു കിട്ടിയില്ല എങ്കില്‍ വെയിറ്റ് ചെയ്യും. നേരിട്ട് അനുമതി കിട്ടി ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ നമ്മള്‍ നേരിട്ട് ചെയ്യുകയുള്ളൂ.ഇതെല്ലാം തുടക്കത്തില്‍ത്തന്നെ കരാര്‍ ചെയ്തിരിയ്ക്കും. കാരണം ക്ലയന്റ്സിന് നമ്മളോടുള്ള വിശ്വാസ്യത പ്രധാനമാണ്.

പെഴ്സണല്‍ പ്രൊഫൈല്‍

പത്തനംതിട്ട അയിരൂര്‍ ആണ് സ്വദേശം.ലോ പഠിച്ചത് എറണാകുളം ലോ കോളേജില്‍ നിന്നാണ്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കോര്‍പ്പറേറ്റ് ലോയില്‍ എല്‍ എല്‍ എം ചെയ്തിട്ടുണ്ട്. അതാണ്‌ പിന്നീട് ഈ മേഖലയിലേയ്ക്ക് ഇറങ്ങാനുള്ള ധൈര്യവും പ്രചോദനവും തന്നത്.