സ്ത്രീകൾ ക്ഷേത്രദർശനം പാടില്ലാത്തതെപ്പോഴൊക്കെ?

സ്ത്രീകൾക്ക് ആർത്തവം കഴിഞ്ഞ് നിർബന്ധമായും 7 ദിവസം കഴിഞ്ഞ് മാത്രമെ ക്ഷേത്രദർശനം പാടുള്ളു. മഹാദേവനുള്ള സ്ഥലങ്ങളിൽ 10 ദിവസം കഴിഞ്ഞേ പാടുള്ളു. മാതാവിന്റെ വഴിയിലുള്ള ബന്ധുക്കള്‍ മരിച്ചാല്‍ അല്ലെങ്കില്‍ സ്വന്തം ഭവനത്തിൽ മരണം നടന്നാൽ പുലയുള്ളതിനാൽ 16 ദിവസം ക്ഷേത്രദർശനം പാടില്ല. പ്രസവാദി സമയങ്ങളിൽ വാലായ്മ നിലനിൽക്കുമ്പോൾ 11 ദിവസം ക്ഷേത്രദർശനം പാടില്ല. പ്രസവിച്ച സ്ത്രീയും, നവജാതശിശുവും 6–ാം മാസത്തിൽ ചോറൂണിനായേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ. മറ്റു ബന്ധുക്കൾക്ക് ശിശു ജനനം കഴിഞ്ഞ് 11 ദിവസത്തിനു ശേഷം ക്ഷേത്രദർശനമാകാം.