വിര്‍ഗോ ആണോ, നല്ല മാധ്യമപ്രവര്‍ത്തകരാകാം, ദേഷ്യം വരുമ്പോള്‍ സൂക്ഷിക്കണം!

ആശയവിനിമയ രംഗത്ത് പ്രത്യേക  പാടവം ഇവർക്കുണ്ടാകും

വിര്‍ഗോ ചിലപ്പോള്‍ അന്തര്‍മുഖരായിരിക്കും. സ്വയം കേന്ദ്രീകരിക്കാനുള്ള പ്രവണതയുമുണ്ടാകും. പക്ഷേ അവര്‍ നന്നായി പഠിക്കും, വിശകലനം ചെയ്യും, കണക്കുകൂട്ടല്‍ നടത്തും...അവര്‍ നടത്തുന്ന എല്ലാ കാര്യങ്ങളിലും ഒരു ചിട്ട വേണമെന്നു കരുതുന്നവരാണ് അവര്‍. വിര്‍ഗോ ആണോ നിങ്ങളുടെ നക്ഷത്രം. എങ്കില്‍ ഇക്കാര്യങ്ങളെല്ലാം നിങ്ങളിലുണ്ടാകും. കണ്ടില്ലെങ്കില്‍ ശ്രദ്ധിച്ചു നോക്കുക. 

ഓഗസ്റ്റ് 24നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണ് കന്നിരാശിക്കാര്‍, അല്ലെങ്കില്‍ വിര്‍ഗോ സൈന്‍ ഉള്ളവര്‍. ബുധനാണ് അവരുടെ ഗ്രഹം. സ്വയം വിമര്‍ശനം നടത്തുന്ന നല്ല സ്വഭാവം ഇവര്‍ക്ക് കൂട്ടായി ഉണ്ടാകും. സ്‌നേഹസമ്പന്നരാകും, മറ്റുള്ളവരുടെ ഉത്തരവാദിത്തം എടുക്കാന്‍ സന്നദ്ധരായി, എല്ലാവരിലും ആത്മവിശ്വാസം നിറയ്ക്കാന്‍ സാധിക്കും. എന്നാല്‍ പ്രണയം പോലുള്ള കാര്യങ്ങളില്‍ ഹൃദയത്തേക്കാള്‍ വികാരങ്ങളുടെ പുറകെ പോകാനും സാധ്യതയുണ്ട്. 

നന്നായി എഴുതാം കേട്ടോ!

ആശയവിനിമയ രംഗത്ത് പ്രത്യേക  പാടവം ഇവർക്കുണ്ടാകും. ആശയങ്ങളെയും അക്ഷരങ്ങളെയും ഒത്തിരി സ്‌നേഹിക്കുന്നവരാകും ഇത്തരക്കാര്‍. മിക്കവരും നല്ല ജേണലിസ്റ്റുകളോ എഴുത്തുകാരോ ആയി മാറാന്‍ സാധ്യതയുണ്ട്. 

വിര്‍ഗോക്കാര്‍ പ്രതിസന്ധിയില്‍ അകപ്പെടുക ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വേവലാതിപ്പെടുമ്പോഴാണ്. അപ്പോള്‍ പ്രക്ഷുബ്ധരാകും, വികാരപരമായി പ്രതികരിക്കും. അതുകൊണ്ട് കുറച്ച് ക്ഷമ കാണിക്കണം. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ വഷളാകും. അത്തരം സാഹചര്യങ്ങളില്‍ ഒന്ന് നിയന്ത്രിക്കാൻ  മറ്റുള്ളവരുടെ സഹായം തേടിയാലും തെറ്റില്ല. 

Read More.. Star Sign, Star Prediction, Astro news