Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുവിൽ വീട്ടമ്മയുടെ പങ്ക്!

Vilakku ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് കരിപിടിക്കാതെയും അതിലെ എണ്ണയിൽ പ്രാണികൾ വീണു മുഷിയാതെയും ശ്രദ്ധിക്കണം

കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളിലാണ് .വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെങ്കിൽ സത്‌ഫലങ്ങൾ ലഭിക്കില്ല . വീടിന്റെ വാസ്തു നിലനിർത്തുന്നത് വളരെ ശ്രമകരമായ കാര്യമാണ് . നിസ്സാരമായികരുതുന്നവയാണ് ഏറ്റവും ദോഷം വരുത്തുന്നത്. പ്രധാനമായും  ദിക്ക് , അളവ്  ,ഊർജ്ജം എന്നിവ അടിസ്ഥാനമാക്കിയാണ് വാസ്തു  നിർണയിക്കുന്നത് . സ്വാഭാവികമായ ഊർജ്ജം നിലനിർത്തി കുടുംബത്തിൽ ശാന്തിയും 

സമാധാനവും നിലനിർത്തേണ്ടത് ഉത്തമകുടുംബിനിയുടെ കടമയാണ്.

കുടുംബത്തിൽ ഐശ്വര്യവും ഐക്യവും വളരാൻ ഗൃഹനാഥ ചെയ്യേണ്ടവ   

1. സൂര്യോദയത്തിനു മുൻപ് കുടുംബങ്ങളെയെല്ലാം ഈശ്വരസ്മരണയോടെ ഉണർത്താൻ ശ്രമിക്കുക

2. ദിവസവും രാവിലെയും വൈകിട്ടും നിലവിളക്കു കത്തിക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുകുന്ന രീതിയിൽ രണ്ടുതിരിയിട്ടു വേണം ദീപം തെളിയിക്കേണ്ടത്. പീഠത്തിലോ തട്ടത്തിലോ വച്ചിരിക്കുന്ന വിളക്കിനു മുന്നിൽ പുഷ്പങ്ങൾ, ചന്ദനത്തിരി, വാൽക്കിണ്ടിയിൽ കുറച്ചു ശുദ്ധ ജലം എന്നിവ വയ്ക്കുന്നത് ഉത്തമം 

3.ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് കരിപിടിക്കാതെയും അതിലെ എണ്ണയിൽ പ്രാണികൾ വീണു മുഷിയാതെയും ശ്രദ്ധിക്കണം .

4. പ്രധാന വാതിലിനു മുകളിലായി ഇഷ്ടദേവതാ ചിത്രം വയ്ക്കുക.

5. കുടുംബാംഗങ്ങൾ ഈശ്വരഭജനം നടത്താനും ഒരുനേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും ശ്രമിക്കുക. 

6.കുടുംബത്തിലാരും തന്നെ സന്ധ്യസമയത്തു കിടക്കുക, ഉറങ്ങുക, മുടി ചീവുക, ഭക്ഷണം കഴിക്കുക എന്നിവ ചെയ്യരുത്

7. വീട് എപ്പോഴും  തൂത്തു തുടച്ചു വൃത്തിയാക്കി സൂക്ഷിക്കണം. അടുക്കും ചിട്ടയും നിലനിർത്താൻ കുടുംബാംഗങ്ങളെ എപ്പോഴും പ്രേരിപ്പിക്കണം.

8. ഉപയോഗമില്ലാത്ത  വസ്തുക്കൾ വീടിനു പുറത്തു സൂക്ഷിച്ചു യഥാക്രമം നീക്കം ചെയ്യണം.വീടിനു മുന്നിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നതും കത്തിക്കുന്നതും ഒഴിവാക്കുക.വീടിന്റെ മൂലകൾ എപ്പോഴും വൃത്തിയായി വയ്ക്കുക . 

9. വീടിന്റെ വടക്കുപടിഞ്ഞാറേ മൂലയായ ഈശാനകോണിൽ അശുദ്ധി ഒന്നും പാടില്ല. ആത്മീയ കാര്യങ്ങൾക്കായി ഇവിടം വിനിയോഗിക്കുന്നത് ഉത്തമമാണ്

10. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരധാരണ മെച്ചപ്പെടാൻ തെക്കോട്ടു തലവെച്ചുറങ്ങുന്നതു നല്ലതാണ്

11. വീടിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്തു ഫർണിച്ചറുകൾ ഇടരുത് .കണ്ണാടികൾ തെക്കു ദര്ശനമാക്കിവയ്ക്കരുത് .തെക്കോട്ടു ദർശനമായി കണ്ണാടി ഉണ്ടെങ്കിൽ ഉപയോഗശേഷം കർട്ടൻ ഇട്ടു മറയ്ക്കുക.  

12. കുടുംബാംഗങ്ങൾ തമ്മിൽ  ഐക്യം നിലനിത്താൻ  തെക്കു പടിഞ്ഞാറ് ദിശയിലോ പ്രധാന വാതിലിന് നേരെയോ കുടുംബ ഫോട്ടോ വയ്ക്കുക .

13. വീടിരിക്കുന്ന പറമ്പിൽ കൂവളം, നെല്ലി, തുളസി ഇവ മൂന്നും നട്ട് പരിപാലിക്കുന്നത് ഐശ്വര്യദായകമാണ്.

14. സന്ധ്യസമയത്തും ചൊവ്വാ, വെള്ളി എന്നീ  ദിനങ്ങളിലും പലവ്യഞ്ജനങ്ങൾ, പണം എന്നിവ കടം കൊടുക്കരുത്. പുണ്യദിനങ്ങളിലും പിറന്നാൾദിനത്തിലും സസ്യാഹാരം കഴിക്കുക.

15. രാമായണം, ഭാഗവതം, ഭഗവത്ഗീത, ദേവീമാഹാത്മ്യം എന്നീ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും, കുറിതൊടാനുള്ള ചന്ദനം, മഞ്ഞൾ, കുങ്കുമം, ഭസ്മം എന്നിവ ഏവർക്കും കാണത്തക്ക രീതിയിൽ സ്വീകരണമുറിയിൽ ഒരുക്കണം.

Read more: Download yearly horoscope, Soul mate, Malayalam Panchangam, ,Feng Shui Tips in Malayalam, Astrology Tips in Malayalam, Vastu tips in Malayalam