അനുകൂലനിറം ഭാഗ്യം തരുമോ?

ഓരോ വ്യക്തിയും  അവരവരുടെ ജന്മനക്ഷത്രത്തിനു അനുകൂലമായ  നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നത് സത്ഫലങ്ങള്‍ നൽകും.  ഗ്രഹപ്പിഴാ ദോഷങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ ഈ അനുകൂല നിറങ്ങൾക്ക്  കഴിയും.ഓരോ മാസത്തിലെയും   പക്കപ്പിറന്നാൾ ദിനത്തിൽ അനുകൂലനിറത്തിലുള്ള വസ്ത്രം ധരിച്ചാൽ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. അനുകൂല നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ സാധിക്കാത്ത അവസരങ്ങളിൽ അതാതു നിറങ്ങളിലുള്ള തൂവാലയോ മറ്റോ  കൈയില്‍ സൂക്ഷിക്കുന്നതും ഉത്തമ ഫലം നൽകും.

ഓരോ നാളുകാർക്കും അനുയോജ്യമായ  നിറങ്ങൾ 

അശ്വതി- ചുവപ്പ്

ഭരണി - ചുവപ്പ്

കാർത്തിക - ചുവപ്പ്, വെളുപ്പ്

രോഹിണി - വെളുപ്പ്

മകയിരം - വെളുപ്പ്

തിരുവാതിര - പച്ച

പുണർതം - പച്ച, ഇളം ചുവപ്പ്

പൂയം - ഇളം ചുവപ്പ്, നീല

ആയില്ല്യം - ഇളം ചുവപ്പ്, നീല

മകം - കറുപ്പ്, ചുവപ്പ് 

പൂരം - വെള്ള, ചുവപ്പ്

ഉത്രം - നീല

അത്തം - ഓറഞ്ച്

ചിത്തിര-  പച്ച,കറുപ്പ്

ചോതി- കറുപ്പ്

വിശാഖം-സ്വർണ്ണ നിറം

അനിഴം-സ്വർണ്ണ നിറം

തൃക്കേട്ട-മഞ്ഞ

മൂലം-മഞ്ഞ

പൂരാടം-മഞ്ഞ

ഉത്രാടം-വെളുപ്പു കലർന്ന ചുവപ്പ്

തിരുവോണം-വെളുപ്പു കലർന്ന ചുവപ്പ്

അവിട്ടം- കടുംമഞ്ഞ

ചതയം- കടുംമഞ്ഞ

പൂരുരുട്ടാതി- മഞ്ഞ,വെളുപ്പ്

ഉതൃട്ടാതി- മഞ്ഞ

രേവതി- മഞ്ഞ