നിർബന്ധിക്കരുത്, അശ്വതിയാണ്!

അശ്വതി നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ ജീവിതത്തിൽ ഭാഗ്യാനുകൂല്യം ഉള്ളവരാണ്. വലിയ കണ്ണുകളും പരന്ന നെറ്റിയും ശാന്തസ്വഭാവവും  ഇവരുടെ  പ്രത്യേകതയാണ്. എന്നാൽ ഈ നക്ഷത്രക്കാരെ നിർബന്ധിച്ച് ഇഷ്ടമില്ലാത്ത കാര്യം സമ്മതിപ്പിക്കാമെന്നു കരുതരുത്. ഓർമ, ബുദ്ധി, ധൈര്യം എന്നീ ഗുണങ്ങളും വിനയവുമൊക്കെ ഉണ്ടെങ്കിലും നിർബന്ധ ബുദ്ധി പലപ്പോഴും  ഇവർക്ക് പ്രശ്നങ്ങളും സങ്കടകരമായ അനുഭവങ്ങളും ഉണ്ടാക്കാം.ലഹരിക്കടിപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരം ശീലങ്ങളിൽ നിന്ന് പൂർണമായി അകന്നു നിൽക്കുക.

ഡോക്ടർ, ഫാർമസിസ്റ്റ് പോലുള്ള പ്രഫഷൻ തിരഞ്ഞെടുക്കുന്ന അശ്വതി നക്ഷത്രക്കാർ ആ മേഖലയിൽ വളരെയധികം  ശോഭിക്കുമെന്നാണ് വിശ്വാസം. ചുവപ്പോ, ചുവപ്പ്  ചേർന്നു വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട് കെട്ടുന്നതും  ഐശ്വര്യപ്രദമാണ്. സമൃദ്ധിക്കും പുരോഗതിക്കും ഗണപതി ഭജനം നടത്തണം. ജന്മനക്ഷത്രം (പക്കപിറന്നാൾ) തോറും ഗണപതി ഹോമം നടത്തുന്നതും വിനായക ചതുർഥി വ്രതമനുഷ്ഠിക്കുന്നതും ശുഭഫലങ്ങൾ നൽകും.

നക്ഷത്രദേവത -അശ്വിനീദേവകൾ

നക്ഷത്രമൃഗം -കുതിര

വൃക്ഷം -കാഞ്ഞിരം

ഗണം -ദേവഗണം

യോനി -പുരുഷം

പക്ഷി -പുള്ള്

ഭൂതം -ഭൂമി