ക്ഷേത്രപ്രതിഷ്ഠയ്ക്ക് ചതയം വർജ്യം

്ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് നല്ല മുഹൂർത്തം നോക്കണം എന്നു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ ‘‘പക്ഷേച്ഛേയന ഉത്തരേന്നഭമഘാസ്വിഷ്ടാഃ പ്രതിഷ്ഠാദയഃ...’’ എന്നു തുടങ്ങുന്ന ശ്ലോകത്തിലാണു പ്രതിഷ്ഠാമുഹൂർത്തത്തെക്കുറിച്ചു പറയുന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഉത്തരായണത്തിലെ വെളുത്ത പക്ഷത്തിലായിരിക്കണം. ചോറൂണിനു നല്ലതെന്നു പറഞ്ഞിരിക്കുന്ന നാളുകളും മകം നക്ഷത്രവും പ്രതിഷ്ഠയ്ക്കു നല്ല നാളുകളാണ്. എന്നാൽ ഊൺനാളുകളിൽ പെട്ട ചതയം നക്ഷത്രം പ്രതിഷ്ഠയ്ക്ക് ഒഴിവാക്കണം എന്നും മുഹൂർത്തപദവി എന്ന ഗ്രന്ഥത്തിൽ പ്രത്യേകം പറയുന്നു. ‘‘വർജ്യാഃ വാരുണ...’’ എന്നു തുടങ്ങുന്ന വരികളിലാണ് ഇക്കാര്യം പറയുന്നത്. 

ഇക്കൊല്ലത്തെ ചില പഞ്ചാംഗങ്ങളിൽ മകരമാസത്തിൽ ചതയം നക്ഷത്രദിവസം പ്രതിഷ്ഠാകലശത്തിനു മുഹൂർത്തം കൊടുത്തിട്ടുണ്ട്. ഇതു ശരിയല്ല. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് ചതയം നക്ഷത്രം ഒഴിവാക്കണമെന്നു വളരെ വ്യക്തമായാണു മുഹൂർത്തപദവി ഉൾപ്പെടെയുള്ള ജ്യോതിഷഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്. 

ലേഖകന്റെ വിലാസം:

കെ.എസ്.രാവുണ്ണിപ്പണിക്കർ,

കൂറ്റനാട്, പാലക്കാട് (ജില്ല)

ഫോൺ: 9846359430