നവരാത്രിവ്രതം ; ആറാം ദിനം വ്യാഴപ്രീതിക്ക് അത്യുത്തമം

നവരാത്രിയുടെ ആറാം ദിവസമായ (15  ഒക്ടോബർ 2018 ) ഷഷ്ടി തിഥിയിൽ ദേവിയെ കാത്യായനിയായാണ് ആരാധിക്കുന്നത് . 'വിശുദ്ധിയിലേക്ക് അയനം  ചെയ്യുന്നവള്‍' എന്നാണ് കാത്യായനിയുടെ അർഥം .ത്രിനേത്രയും ചതുര്‍ഭുജയും ചന്ദ്രക്കല ശിരസ്സിൽ ചൂടിയവളുമാണ്  ദേവി. വലതുകൈകളിൽ  അഭയമുദ്രയും  വരമുദ്രയും. ഇടതുകൈകളില്‍ വാളും, താമരപൂവും.  ദേവീപ്രീതിയാൽ  രോഗം, ദു:ഖം എന്നിവയെല്ലാം  അകന്നു ധനധാന്യ സമൃദ്ധിയുണ്ടാവും. 

സര്‍വ്വൈശ്വര്യദായികയായ  കാത്യായനീദേവി  കാത്യായന മഹർഷിയുടെ  പുത്രിയായാണ്  അവതരിച്ചത്.  ആറാം ദിന പൂജ കന്യകമാര്‍ക്കു വളരെ വിശേഷപ്പെട്ടതാണ്. ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും. ചുവന്ന പൂക്കളാണ് ദേവിക്ക് പ്രിയം. 

നവരാത്രിയുടെ ആറാം ദിനത്തിൽ ദേവിയെ കാത്യായനീ ഭാവത്തിൽ പ്രാർഥിക്കേണ്ട മന്ത്രം .  

"ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ 

 കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനീ"


കാത്യായനീ ദേവീസ്തുതി 

യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാത്യായനീ രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ