നവരാത്രിവ്രതം; സകലപാപങ്ങളും നീക്കും എട്ടാം ദിനം

ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം

നവരാത്രിയുടെ എട്ടാം നാൾ (17 ഒക്ടോബർ 2018 ) അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായാണ് ആരാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഗിരി അഥവാ പർവ്വത പുത്രിയാണ് ദേവി .തൂവെള്ള ശോഭയോടുകൂടിയ ദേവിയുടെ ആടയാഭരണങ്ങളും വെളുത്ത നിറമാണ്. ദേവിയുടെ ചതുർഭുജങ്ങളിൽ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവയാണുള്ളത്. വെള്ള നിറത്തിലുള്ള കാളയാണ് വാഹനം.

മഹാദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂർണമാകും. രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി . രാഹുദോഷമുള്ളവർ ദോഷപരിഹാരത്തിനായി ദേവിയെ  മഹാഗൗരീ ഭാവത്തിൽ ആരാധിക്കണം.

നവരാത്രിയുടെ എട്ടാം നാൾ മഹാഗൗരീ ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം

"ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ 

മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ"



മഹാഗൗരീ  ദേവീസ്തുതി 

യാ ദേവീ സര്‍വ്വ ഭൂതേഷു മാ  മഹാഗൗരീ  രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ