ലോകം അതിഭയങ്കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു. അതിന്റെ ജ്യോതിഷ വിശകലനമാണിവിടെ– ഇപ്പോൾ വസുന്ധരായോഗം നടന്നുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ തുലാം 19 (നവംബർ 5) ന് വസുന്ധരായോഗം ആരംഭിച്ചു. വസുന്ധരായോഗത്തിന് രണ്ടു ഗ്രഹസ്ഥിതികളാണ് ആചാര്യന്മാർ നൽകുന്നത്. ഒന്ന്: ഗുരു ശനിയോഗം/ദൃഷ്ടി ഇത് 6 വർഷത്തിലൊരിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം അതിഭയങ്കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു. അതിന്റെ ജ്യോതിഷ വിശകലനമാണിവിടെ–

ഇപ്പോൾ വസുന്ധരായോഗം നടന്നുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ തുലാം 19 (നവംബർ 5) ന് വസുന്ധരായോഗം ആരംഭിച്ചു. വസുന്ധരായോഗത്തിന് രണ്ടു ഗ്രഹസ്ഥിതികളാണ് ആചാര്യന്മാർ നൽകുന്നത്.

ADVERTISEMENT

ഒന്ന്: ഗുരു ശനിയോഗം/ദൃഷ്ടി ഇത് 6 വർഷത്തിലൊരിക്കൽ സംഭവിക്കുന്നതാണ്.

രണ്ട്: ഒരു വർഷത്തിൽ ഗുരു മൂന്ന് രാശിയിൽ സഞ്ചരിച്ചാൽ വസുന്ധരായോഗം ഭവിക്കും.

ഇത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ദൗർഭാഗ്യവശാൽ ഈ രണ്ടു യോഗങ്ങളും ഒരുമിച്ചു വരുന്ന ഒരു കാലഘട്ടം വരികയാണ്. ഈ വരുന്ന മീനം 17 (മാർച്ച് 30) ന് ഗുരു അതിചാരത്താൽ മകരത്തിൽ പ്രവേശിക്കും. അപ്പോൾ ശനി ഗുരുയോഗവും ആകും, അത് മിഥുനം 16 (ജൂൺ 30) വരെ നിലനിൽക്കും.

വസുന്ധരായോഗഫലം ലോകത്ത് യുദ്ധം, യുദ്ധസമാന കലഹങ്ങൾ, കലാപങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ, നാശനഷ്ടങ്ങൾ എന്നിവ ഉണ്ടാവാം എന്നാണ്.

ADVERTISEMENT

ഗുരു മകരത്തിൽ സഞ്ചരിക്കുമ്പോൾ ലോകത്ത് സാമ്പത്തികമാന്ദ്യം അനുഭവപ്പെടും. കഴിഞ്ഞ 2008–2009 കാലയളവിൽ അത് അനുഭവിച്ചതാണ്.

മറ്റൊരു പ്രധാന വസ്തുത കുജൻ മീനം 9ന് (മാർച്ച് 22) മകരത്തിലെത്തും. മേടം 21(മേയ് 4) വരെ മകരം രാശിയിൽ സഞ്ചരിക്കും. കുജനും ശനിയും ഒരു രാശിയിൽ സഞ്ചരിക്കുമ്പോൾ അഗ്നിമാരുതയോഗം ഭവിക്കും. ഈ കാലയളവിൽ പ്രകൃതിക്ഷോഭങ്ങൾ, യുദ്ധങ്ങൾ, അപകടങ്ങൾ, അഗ്നിബാധ ഇവയ്ക്കും സാധ്യതയേറെയാണ്.

കുജ ശനികൾക്കു ബലാധിക്യമുള്ളതുകൊണ്ട് മനുഷ്യനും മൃഗങ്ങൾക്കും അക്രമവാസന അധികമാകും. കൊള്ള, കൊല, കൊള്ളിവയ്പ് എന്നിവയും കൂടും. ചുരുക്കിപ്പറഞ്ഞാൽ അതീവ ഗുരുതരമായ കാലഘട്ടമാണിത്.

ഇതിനെ അതിജീവിക്കാൻ നിസ്വാർഥ പ്രാർഥനയ്ക്കു മാത്രമേ കഴിയൂ. ജനങ്ങൾ ജാതിമത ഭേദമെന്യേ അവനവനു വിശ്വാസമുള്ള വിധിപ്രകാരം ലോകനന്മയ്ക്കായി പ്രാർഥിക്കണം. സ്വന്തം ആഗ്രഹസാഫല്യത്തിനു പ്രാർഥിക്കുമ്പോൾ പ്രാർഥനയിലുളവാകുന്ന ചൈതന്യതരംഗം നമ്മളിലേക്കു തന്നെ വ്യാപിക്കും. എന്നാൽ നിസ്വാർഥമായി പ്രാർഥിച്ചാൽ ചൈതന്യതരംഗം ഈ പ്രകൃതിയിലേക്ക് വ്യാപിച്ച് മുൻപറഞ്ഞ ഗ്രഹപ്പിഴകൾകൊണ്ടുണ്ടാകുന്ന അശുഭ ഊർജത്തെ കുറെയൊക്കെ ചെറുത്തു തോൽപിക്കാൻ കഴിയും.

ADVERTISEMENT

അറിവുള്ളവർ അഗ്നിഹോത്രം സ്വന്തം വീടുകളിൽ ചെയ്യുന്നതു നന്നായിരിക്കും. വിശ്വാസമുണ്ടെങ്കിൽ അരി നനച്ച് നെയ്യിൽ മുക്കി സൂര്യദേവനെ മനസ്സിൽ ധ്യാനിച്ച് പ്രഭാതത്തിൽ ഹോമിച്ചാൽ ലഭിക്കുന്ന ഫലം നിസ്സാരമായിരിക്കില്ല.

ലേഖകന്റെ വിലാസം:

ജയശങ്കർ മണക്കാട്ട്

താന്ത്രിക് & ആസ്ട്രോളജർ

സംസ്ഥാന ഉപാധ്യക്ഷൻ,

ഭാരതീയ ജ്യോതിഷ വിചാര സംഘം, കേരളം

ഫോൺ: 8943273009, 9496946008

English Summery : What is Vasunthara Yogam