ലോകത്തെ ആകമാനം ഗ്രസിച്ചു ഭീതിയിലാക്കിയിരിക്കുന്ന കോവിഡ് –19 എന്ന കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം, വ്യാപനം, നിയന്ത്രണം എന്നിവ സംബന്ധിച്ച ജ്യോതിഷപരമായ ചിന്തകൾ നേരത്തേ തന്നെ സൂചിക്കപ്പെട്ടിട്ടുള്ളതാണ് . 2019 ഡിസംബർ അവസാനവാരം ആറു ഗ്രഹങ്ങൾ ധനുരാശിയിൽ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം

ലോകത്തെ ആകമാനം ഗ്രസിച്ചു ഭീതിയിലാക്കിയിരിക്കുന്ന കോവിഡ് –19 എന്ന കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം, വ്യാപനം, നിയന്ത്രണം എന്നിവ സംബന്ധിച്ച ജ്യോതിഷപരമായ ചിന്തകൾ നേരത്തേ തന്നെ സൂചിക്കപ്പെട്ടിട്ടുള്ളതാണ് . 2019 ഡിസംബർ അവസാനവാരം ആറു ഗ്രഹങ്ങൾ ധനുരാശിയിൽ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ആകമാനം ഗ്രസിച്ചു ഭീതിയിലാക്കിയിരിക്കുന്ന കോവിഡ് –19 എന്ന കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം, വ്യാപനം, നിയന്ത്രണം എന്നിവ സംബന്ധിച്ച ജ്യോതിഷപരമായ ചിന്തകൾ നേരത്തേ തന്നെ സൂചിക്കപ്പെട്ടിട്ടുള്ളതാണ് . 2019 ഡിസംബർ അവസാനവാരം ആറു ഗ്രഹങ്ങൾ ധനുരാശിയിൽ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ആകമാനം ഗ്രസിച്ചു ഭീതിയിലാക്കിയിരിക്കുന്ന കോവിഡ് –19 എന്ന കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം, വ്യാപനം,  നിയന്ത്രണം എന്നിവ സംബന്ധിച്ച ജ്യോതിഷപരമായ ചിന്തകൾ നേരത്തേ  തന്നെ സൂചിക്കപ്പെട്ടിട്ടുള്ളതാണ് . 2019 ഡിസംബർ അവസാനവാരം ആറു ഗ്രഹങ്ങൾ ധനുരാശിയിൽ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്തിരുന്നു .

കേതുഗ്രസ്തമായ  ഈ സൂര്യഗ്രഹണത്തിൽ സർവേശ്വര  കാരകനായ വ്യാഴത്തിന്  സ്വന്തം ഭവനത്തിൽ തേജോഭംഗം വരികയും വൈറൽ അണുബാധാകാരകനായ കേതു ശക്തിപ്രാപിക്കുകയും ചെയ്തു. ചൈനയിൽ ഡിസംബർ ആദ്യം മുതലേ കൊറോണ സംബന്ധമായ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും  26 ലെ സൂര്യഗ്രഹണം കഴിഞ്ഞ് 29 നാണ്  വുഹാനിൽ നിന്ന് ആദ്യ കേസുകൾ പുറത്തുവരുന്നത്. 

ADVERTISEMENT

ഡിസംബർ 26 ന്റെ മറ്റൊരു പ്രത്യേകത സൂര്യൻ, ചന്ദ്രൻ, ബുധൻ, വ്യാഴം എന്നിവർ കേതുവിന് ആധിപത്യമുള്ള മൂലം നക്ഷത്രത്തിലായിരുന്നു എന്നതാണ്. വൈറസിന്റെ  പൊട്ടിപ്പുറപ്പെടലിന് വഴിവച്ചത് ഇതാവാം. ഇതിനു പൂർണ പിന്തുണ നൽകിക്കൊണ്ട് മിഥുനം രാശിയിൽ സ്വന്തം നക്ഷത്രമായ  തിരുവാതിരയിൽ രാഹുവും ഉണ്ടായിരുന്നു.

വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവയ്ക്ക് ആക്കം കൂട്ടിയത് കേതുവിനൊപ്പം എത്തിച്ചേർന്ന ചൊവ്വയാണ്. ഫെബ്രുവരി ആദ്യത്തോടെ കേതുവിനെ സ്പർശിച്ച ചൊവ്വ ഉഗ്ര പ്രതാപത്തോടെ ആരോഹിയായി മകരത്തിൽ നിൽക്കുന്ന ശനിയെ സമീപിക്കുകയും ലോകവിനാശകരമായ അഗ്നി മാരുത യോഗത്തിലേക്ക് എത്തിച്ചേരുകയും ചെയ്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

 

ഇവിടേക്ക് മാർച്ച് 29 ന് അർധരാത്രി കഴിഞ്ഞ് അതിചാരത്തിൽ  വ്യാഴം തന്റെോ  നീചരാശി പ്രവേശം നടത്തും. കൃത്യം രണ്ടു ദിവസം കഴിഞ്ഞ് ഏപ്രിൽ 1 ന് മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിൽ കുജ - ശനി ഗ്രഹയുദ്ധം നടക്കുകയും അതിൽ ശനി പരാജിതനാവുകയും ചെയ്യും. ഈ സമയം രോഗഭീതി ലോകത്ത് ശക്തമാകാൻ ജ്യോതിഷപ്രകാരം സാധ്യത കാണുന്നുണ്ട്. 

ADVERTISEMENT

 

ശനി, വ്യാഴം, ചൊവ്വ എന്നിവർ ഒന്നിച്ചു  സഞ്ചരിക്കുന്ന ഉത്രാടം നക്ഷത്രത്തിൽനിന്ന് ഏപ്രിൽ 5 നു രാത്രി ചൊവ്വ തിരുവോണത്തിലേക്കു കടക്കുന്നതോടെ കടുത്ത ദോഷത്തിനു ശമനം വന്നു തുടങ്ങും. ഏപ്രിൽ 13 ന് രാത്രി സൂര്യൻ ഉച്ചരാശിയായ മേടത്തിലേക്കു സംക്രമിക്കുന്നതോടെ രോഗബാധ വ്യാപനം കുറയുകയും കൂടുതൽ ആശ്വാസം കൈവരികയും ചെയ്യും.

 

രോഗാണുവിന്റെ ഉദ്ഭവത്തിനും പ്രചാരണത്തിനും ആക്കം കൂട്ടിയത് കേതുവിനൊപ്പം എത്തിച്ചേർന്ന ചൊവ്വയാണ് . ഫെബ്രുവരി ആദ്യത്തോടെ കേതുവിനെ സ്പർശിച്ച ചൊവ്വ ഉഗ്ര പ്രതാപത്തോടെ ആരോഹിയായി മകരത്തിൽ എത്തി അവിടെ നിൽക്കുന്ന ശനിയെ സമീപിക്കുകയും ലോക വിനാശകരമായ അഗ്നിമാരുത യോഗത്തിലേക്ക് എത്തിച്ചേരുകയും ചെയ്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ADVERTISEMENT

 

മേയ് 4 ന്  രാത്രി ചൊവ്വ കുംഭം രാശിയിലേക്കു കടക്കുന്നതോടെ രോഗഭീതി ഒഴിഞ്ഞു തുടങ്ങും. മേയ് 20 നു രാഹുവും തിരുവാതിരയിൽ നിന്ന് മകയിരത്തിലേക്കു മാറുന്നതോടെ കൂടുതൽ ശാന്തത കൈവരും.

 

കൊറോണയെ  നേരിടുന്നതിനുള്ള ഔഷധം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ  ബുധന്റെ  രാശിയായ മിഥുനത്തിൽ സൂര്യൻ സഞ്ചരിക്കുന്ന കാലത്ത് മുന്നേറുകയും സൂര്യൻ കർക്കടകത്തിൽ കടക്കുന്ന ജൂലൈ 16 നു ശേഷം വിജയത്തിലെത്തുകയും ചെയ്യും.

 

രോഗബാധാ ശമനത്തിന് പ്രധാനമായും പ്രാർഥിക്കേണ്ടത് ഭൈരവനെയാണ്. രാഹുവും തിരുവാതിരയും ചേർന്നു വരുന്നതിനാലാണ് ഇത്.

 

ഭൈരവ സ്തുതി

 

രക്തജ്വാലജടാധരം സുവിമലം രക്താ൦ഗ  തേജോമയം,

ധൃത്വാ ശൂല കപാല പാശ ഡമരുത് ലോകസ്യ രക്ഷാകരം,

നിർവാണം കനവാഹന ത്രിനയനം ആനന്ദ കോലാഹലം

വന്ദേ സർവ പിശാചനാഥ വടുകം ക്ഷേത്രസ്യ പാലം ശിവം.

 

കാല- ഭൈരവഗായത്രി

 

ഓം കാലകാലായ വിദ്മഹേ

കാലാതീതായ ധീമഹി തന്നോ

കാലഭൈരവ പ്രചോദയാത്

 

ഇത്രയും ജപിക്കുവാൻ സമയമില്ലാത്തവർ ഓം ഭൈരവായ നമഃ  എന്ന മന്ത്രമെങ്കിലും തന്റെയും കുടുംബത്തിന്റെയും നാടിന്റെയും രക്ഷയ്ക്കായി കാലത്തും വൈകിട്ടും  ജപിക്കുക.

 

ഉച്ചരാശിയിൽ ഉഗ്രപ്രതാപത്തോടെ നിൽക്കുന്ന ചൊവ്വയുടെയും രോഗത്തിന് ആധാരമായ കേതുവിന്റെയും  തീക്ഷ്ണത ശമിപ്പിക്കുവാൻ

ഭദ്രകാളി സ്തുതിയും ഉത്തമമാണ്

 

അതിവിശിഷ്ടമായ ഒരു ഭദ്രകാളി സ്തുതി ചേർക്കുന്നു-

 

വേതാളശിഖരാരൂഢാ മഹാബല പരാക്രമാ

കഷ്ടദുഷ്ടവധോദ്യുക്താ ശിഷ്ടപാലന തത്പരാ

സർവമായാപ്രശമനീ ചിത്തവിഭ്രമ ഹാരിണീ

സർവമന്ത്രമയീ മാതാ സർവയന്ത്രസ്വരൂപിണീ

മഹാപാനമദോന്മത്താ മന്ദഹാസവിലാസിനീ

ശ്മശാനനൃത്തനിലയാ ഭൂതപ്രമഥനായികാ,

ഹ്രീങ്കാരീ ലോകജനനീ മഹാമായാ ഹരിപ്രിയാ

സന്ധ്യാർക്കകോടിസദൃശാ സംസാരഭയനാശിനീ

സർവസാമ്രാജ്യഫലദാ സർവശത്രുവിനാശിനീ

ഹൃദയാംബുജമദ്ധ്യസ്ഥാ ഹൃദയഗ്രന്ഥി വിഭേദിനീ

ക്ഷിപ്രപ്രസാദഹൃദയാ ക്ഷേത്രപാലസമാശ്രയാ

സർവബാധാപ്രശമനീ  സർവരോഗവിനാശിനീ.

 

എല്ലാവരും മനസ്സർപ്പിച്ച് ഈ ജപങ്ങൾ നടത്തുക.

 ഈ ദുരിതകാലത്തെ നമുക്ക് ഒരുമിച്ച് തരണം ചെയ്യാം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summery : Astrological Explanation for Covid 19