ഇന്ത്യക്കാർക്കേറ്റവും പരിചിതനായ പ്രവചനകാരൻ ഫ്രഞ്ചുകാരനായ നോസ്ത്രെദാം ആണ്. 1555 ൽ പ്രസിദ്ധീകരിച്ച ലെ പ്രൊഫെസിസ് എന്ന പുസ്തകത്തിലൂടെ ലോകത്തിന്റെ ഭാവി പ്രവചിച്ച ജ്യോതിഷിയും മെഡിക്കൽ പ്രാക്ടീഷനറുമായിരുന്ന മിഷെൽ ദെ നോസ്ത്രെദാമിന്റെ ഗൂഢസന്ദേശങ്ങൾ പല തർജമ പിന്നിട്ട് ഇപ്പോഴും നമ്മുടെ മുന്നിലെത്താറുണ്ട്.

ഇന്ത്യക്കാർക്കേറ്റവും പരിചിതനായ പ്രവചനകാരൻ ഫ്രഞ്ചുകാരനായ നോസ്ത്രെദാം ആണ്. 1555 ൽ പ്രസിദ്ധീകരിച്ച ലെ പ്രൊഫെസിസ് എന്ന പുസ്തകത്തിലൂടെ ലോകത്തിന്റെ ഭാവി പ്രവചിച്ച ജ്യോതിഷിയും മെഡിക്കൽ പ്രാക്ടീഷനറുമായിരുന്ന മിഷെൽ ദെ നോസ്ത്രെദാമിന്റെ ഗൂഢസന്ദേശങ്ങൾ പല തർജമ പിന്നിട്ട് ഇപ്പോഴും നമ്മുടെ മുന്നിലെത്താറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർക്കേറ്റവും പരിചിതനായ പ്രവചനകാരൻ ഫ്രഞ്ചുകാരനായ നോസ്ത്രെദാം ആണ്. 1555 ൽ പ്രസിദ്ധീകരിച്ച ലെ പ്രൊഫെസിസ് എന്ന പുസ്തകത്തിലൂടെ ലോകത്തിന്റെ ഭാവി പ്രവചിച്ച ജ്യോതിഷിയും മെഡിക്കൽ പ്രാക്ടീഷനറുമായിരുന്ന മിഷെൽ ദെ നോസ്ത്രെദാമിന്റെ ഗൂഢസന്ദേശങ്ങൾ പല തർജമ പിന്നിട്ട് ഇപ്പോഴും നമ്മുടെ മുന്നിലെത്താറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർക്കേറ്റവും പരിചിതനായ പ്രവചനകാരൻ ഫ്രഞ്ചുകാരനായ നോസ്ത്രെദാം ആണ്. 1555 ൽ പ്രസിദ്ധീകരിച്ച ലെ പ്രൊഫെസിസ് എന്ന പുസ്തകത്തിലൂടെ ലോകത്തിന്റെ ഭാവി പ്രവചിച്ച ജ്യോതിഷിയും മെഡിക്കൽ പ്രാക്ടീഷനറുമായിരുന്ന മിഷെൽ ദെ നോസ്ത്രെദാമിന്റെ ഗൂഢസന്ദേശങ്ങൾ പല തർജമ പിന്നിട്ട് ഇപ്പോഴും നമ്മുടെ മുന്നിലെത്താറുണ്ട്. നടക്കാൻപോകുന്നത് മുൻകൂട്ടിയറിയുന്നത് എന്നുമൊരു കൊതിപ്പിക്കുന്ന കനിയാണെന്നതിനു തെളിവാണ് നോസ്ത്രെദാം. അതേ കൗതുകച്ചരടിൽ പിടിച്ചാണ്, വിസ്മയകരമായ ഒരു കേട്ടുകേൾവിയുടെ സത്യാവസ്ഥ തേടി തോമസ് റിറ്റർ എന്ന ജർമൻകാരനും പുറപ്പെട്ടത് – ഇന്ത്യയിലേക്ക്. 

 

ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിൽ ജർമനിയിൽ തോമസ് റിറ്റർ എന്നൊരാൾ ജനിക്കുമെന്നും അയാളുടെ ഭാവി ഇത്തരത്തിലായിരിക്കുമെന്നും ആയിരക്കണക്കിനു വർഷം മുൻപ് ഇന്ത്യയിലെ ഋഷിമാർ എഴുതിവച്ചിരിക്കുന്നു – ഈ വിചിത്രമായ അറിവാണ് തോമസ് റിറ്ററെ ഇന്ത്യയിലെത്തിച്ചത്. ലോകം മുഴുവൻ ജ്യോതിഷം ഉണ്ടെങ്കിലും മാതാപിതാക്കളുടേതുൾപ്പെടെ പേരുവിവരങ്ങളും തൊഴിലുമൊക്കെ വെളിപ്പെടുത്തി ഭാവി പറയുന്നു എന്ന സവിശേഷത അവകാശപ്പെടുന്നത് നാഡീ ജ്യോതിഷം മാത്രമാണ്. 1993 ൽ ഇന്ത്യയിലെത്തിയ റിറ്റർക്ക് ചെന്നൈയിൽ ആർ.വി. രമണി ഗുരുജിയിൽനിന്ന് തന്റെ താളിയോല വായന ലഭിച്ചു. അതോടെ ജീവിതം മറ്റൊരു ദിശയിലേക്ക്... . 

 

എന്താണ് നാഡീ ജ്യോതിഷം?

Photo Credit : Nila Newsom / Shutterstock.com

 

ADVERTISEMENT

ഭൂമിയിൽ ജനിക്കാൻ പോകുന്ന സർവമനുഷ്യരുടയും ഭൂത, ഭാവി, വർത്തമാനങ്ങൾ ത്രികാലജ്ഞാനികളായ ഋഷിമാർ രേഖപ്പെടുത്തിയതാണ് നാഡീ ഓലകൾ എന്നു വിശ്വസിക്കപ്പെടുന്നു. സാധാരണ ജ്യോതിഷത്തിൽനിന്നു വ്യത്യസ്തമായി, ഒരാളുടെ ആത്മീയമായ വളർച്ചയ്ക്കു സഹായിക്കുന്ന വിവരങ്ങളായിരിക്കും ഓലകളിൽ ഉണ്ടാവുക. ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കുന്നുവെങ്കിലും ഒരാൾക്ക് തന്റെ ആത്മാവിന്റെ രക്ഷയ്ക്കായി പാപപരിഹാരങ്ങൾ ചെയ്ത്, ആത്മീയമായി വളരാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇതുവഴിയെന്ന് വിശ്വസിക്കപ്പെടുന്നു. 

 

തോമസ് റിറ്ററുടെ ജീവിതം എഴുതപ്പെട്ട താളിയോല രമണി ഗുരുജി പിന്നീട് അദ്ദേഹത്തിനുതന്നെ നൽകി. ജർമനിയിലേക്കു മടങ്ങിയ തോമസ് റിറ്റർ ദ് ന്യൂക്ലിയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റോസൻഡർഫ്/ സാക്സോണിയിൽ (ഇപ്പോൾ ഹെംഹോൾട്സ് ഇൻസ്റ്റിറ്റ്യൂട്ട്) താളിയോലയുടെ കാലപ്പഴക്കം പരിശോധിച്ചു. c14 ടെസ്റ്റിൽ 350 നും 400 നും ഇടയിൽ വർഷങ്ങൾ പഴക്കമുണ്ട് ആ താളിയോലയ്ക്ക് എന്നാണത്രേ കണ്ടെത്തിയത്. (വിവിധ കാലങ്ങളിൽ പല പകർത്തിയെഴുതലുകൾക്ക് താളിയോലകൾ വിധേയമായിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു) 

 

ADVERTISEMENT

നാഡീ രഹസ്യങ്ങൾ തേടി വീണ്ടും റിറ്റർ ഇന്ത്യയിലേക്കു വന്നു. 1995 ൽ ബെംഗളൂരുവിൽ മറ്റൊരു നാഡി വായന. നിയമം പഠിച്ചുകൊണ്ടിരുന്ന റിറ്റർ ഭാവിയിൽ അതുമായി ഒരു ബന്ധവുമില്ലാത്ത ചില ജോലികളാവും – എഴുത്തുകാരൻ, ടൂർ ഓപ്പറേറ്റർ, തുടങ്ങിയവ – ചെയ്യുകയെന്നു പ്രവചിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ കാലക്രമേണ ശരിയായി വന്നുവെന്ന് അദ്ദേഹം പറയുന്നു.

 

Photo Credit : PopTika / Shutterstock.com

ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയ്ക്കു ശേഷം ശ്രീലങ്ക, മലേഷ്യ, മ്യാൻമർ, കംബോഡിയ, ബാലി എന്നിവിടങ്ങളിലായി 7 നാഡീ വായനകൾ ‌റിറ്റർക്കു ലഭിച്ചു. ഏതാണ്ട് ഒരേ വിവരങ്ങൾ തന്നെയായിരുന്നുവത്രേ എല്ലായിടത്തുനിന്നും ലഭിച്ചത്. ഇന്ത്യയിൽ മാത്രം ഏതാണ്ട് 64 തരം നാഡികൾ ഉണ്ടെന്ന് ജ്യോതിഷരംഗത്തെ അതികായനായ ബി.വി.രാമൻ 1970 ൽ ലണ്ടൻ രാജ്യാന്തര ജ്യോതിഷ കോൺഫറൻസിൽ വെളിപ്പെടുത്തിയിട്ടുണ്ട് – ഗുരുനാഡി, അഗസ്ത്യനാഡി, ഭൃഗു നാഡി, അത്രി നാഡി, വസിഷ്ഠനാഡി, ശുകനാഡി, ബുധനാഡി, സരസ്വതി നാഡി, മാർക്കണ്ഡേയ നാഡി തുടങ്ങിയവയാണവ. 

2001 ലാണ് തോമസ് റിറ്റർക്ക് ചെന്നൈയിൽ ഗണേശ് ബാബു ശാസ്ത്രിയിൽനിന്ന് അത്യപൂർവമായ ഒരു നാഡീ വായന ലഭിക്കുന്നത്. ഇതിലൂടെ ലോകത്തിന്റെ ഭാവി അറിയുകയും അറിയിക്കുകയും ചെയ്യുക എന്ന നിയോഗമാണ് റിറ്ററെ കാത്തിരുന്നത്. 

 

തുടർന്നാണ് ലോക ഭാവി ചുരുളഴിഞ്ഞ ആ വായനയും തന്റെ നാഡീ അനുഭവങ്ങളും ഉൾപ്പെടുത്തി 2006 ൽ ‘പ്രഫസീസ് ഓഫ് യൂറോപ്പ്, ലൈബ്രറീസ് ഫ്രം പാംലീവ്സ് ’ (ജർമൻ ടൈറ്റിലിന്റെ ഇംഗ്ലിഷ് തർജമ) എന്ന പുസ്തകം അദ്ദേഹം എഴുതുന്നത്. കലിയുഗത്തിൽനിന്ന് സത്യയുഗത്തിലേക്കു നീങ്ങുന്ന ലോകത്തിന്റെ 2050 വരെയുള്ള നിർണായക കാലഘട്ടം ഈ താളിയോലകളിൽനിന്നു ലഭിച്ചുവത്രേ. 

ജനനതിയതി പ്രകാരം 2021 പുതുവർഷം നിങ്ങൾക്കെങ്ങനെ?

‘അതിൽ ഒട്ടുമുക്കാലും നടന്നു, ചിലതു നടന്നില്ല – നടക്കാത്തത് ഏറെ നന്നായി’ ആമസോണിൽ വിൽപനയ്ക്കുള്ള പുസ്തകത്തിന്റെ റിവ്യുവിൽ ഒരു വായനക്കാരൻ ആശ്വസിക്കുന്നു. 

പുസ്തകം സ്ഷെക് ഭാഷയിലും തർജമ ചെയ്യപ്പെട്ടു. ഇംഗ്ലിഷ് മൊഴിമാറ്റം നടക്കുന്നു. ഉള്ളടക്കത്തിന്റെ സംക്ഷിപ്തരൂപം ഇന്റർനെറ്റിൽ ഇംഗ്ലിഷിൽ നേരത്തേതന്നെ ലഭ്യമാണ്; ഓരോ വർഷത്തെയും വിശദഫലങ്ങൾ റിറ്ററുടെ വെബ്സൈറ്റിലും. 

 

 

∙ ലോകം തന്റെ മനസ്സു തുറക്കുന്നു – 2050 വരെ 

 

2001 ൽ സെപ്റ്റംബർ 10ന് ആണ് തോമസ് റിറ്റർക്ക് ലോകഭാവിയെ സംബന്ധിച്ച നാഡീ വായന ലഭിക്കുന്നത്. അന്നു കേൾക്കേണ്ടിവന്ന, നടുക്കിയ ആ പ്രവചനം ഇങ്ങനെയായിരുന്നു – ‘പാശ്ചാത്യ കലണ്ടർ പ്രകാരം 2001 ലെ ഒൻപതാം മാസത്തിലെ 11 ാം ദിവസത്തിൽ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരത്തെ സുപ്രധാനമായ നഗരത്തിൽ പാശ്ചാത്യലോകത്തിന്റെ പ്രതീകം എന്നു പറയാവുന്ന ഒരു സുപ്രധാന കെട്ടിടത്തിന്റെ രണ്ടു ഗോപുരങ്ങളിലേക്ക് 2 വിമാനങ്ങൾ ഇടിച്ചുകയറും. അവയിലുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു വീഴും . ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടും. പരമോന്നത സൈനിക ശക്തിയുടെ കാര്യാലയം സ്വർഗീയ ശസ്ത്രത്താൽ (മിസൈൽ റോക്കറ്റ് എന്ന് ഗണേശ ശാസ്ത്രിയുടെ വ്യാഖ്യാനം) ആക്രമിക്കപ്പെടും.’ 

 

എന്നാൽ ഏറെ ഞെട്ടിക്കുന്ന ഒരു വിവരവും ഉണ്ടായിരുന്നു– ‘ആക്രമണത്തിനു പിന്നാലെ അമേരിക്കയുടെ ഭരണത്തലവൻ അറബ് – യൂറോപ്യൻ രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് ആരോപിക്കും, മറ്റൊരവസരത്തിൽ യുദ്ധവും പ്രഖ്യാപിക്കും. എന്നാൽ ഇതൊന്നും സത്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് അദ്ദേഹത്തിനുതന്നെ അറിയാം. എന്തെന്നാൽ, ഈ ആക്രമണങ്ങളെപ്പറ്റി ഭരണത്തലവന് നേരത്തേതന്നെ അറിയാമായിരുന്നു; അതിനായുള്ള തയാറെടുപ്പുകളെക്കുറിച്ചും. ഈ കുറ്റകൃത്യം ഗൂഢാലോചനക്കാരുടെ ഉദ്ദേശ്യങ്ങളെ സത്യത്തിൽ സഹായിക്കുന്നില്ല, പക്ഷേ ഭരണത്തലവനെ മാത്രമാണ് സഹായിക്കുന്നത്. കാരണം, ഇദ്ദേഹം അധികാരത്തിലേറിയത് ചട്ടപ്രകാരം തന്നെയായിരുന്നോ എന്നതിൽ ഈ സമയത്ത് നാട്ടുകാർ സംശയാലുക്കളായിരുന്നു. എന്നാൽ സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം, ഈ പ്രശ്നം ഉയർന്നുവരില്ല.

 

ഏഴാം ദിവസം, 2001 പത്താമത്തെ മാസം, അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കപ്പെടും. അവരുടെ പ്രാദേശിക ഗോത്രത്തലവനിലും സൈന്യത്തിലും അമേരിക്ക കുറ്റമാരോപിക്കും. അഫ്ഗാനിസ്ഥാൻ നൂറ്റാണ്ടുകളായി സൈനിക യുദ്ധങ്ങളും ആക്രമണങ്ങളും കൊണ്ട് കീറിമുറിഞ്ഞ ഒരു രാജ്യമാണ്. ദാരിദ്ര്യവും വിശപ്പും രോഗങ്ങളുമാണ് അവിടെയുള്ളത്. ശാന്തി, സമാധാനം എന്നു പറഞ്ഞ് രാഷ്ട്രീയക്കാർ പുറന്തള്ളുന്ന വാക്കുകൾ വെറും പൊള്ളയാണ്. രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ വിഷമതകൾ തുടർന്നും അനുഭവിക്കും. കുട്ടികൾക്ക് കളിക്കാൻ സാധിക്കില്ല. വിദ്യാഭ്യാസം നേടാനാവില്ല. മുൻപ് സ്വയം ഭരണാവകാശമുണ്ടായിരുന്നു ഒരു സ്വതന്ത്രരാജ്യമായിരുന്നു അത്. എന്നാൽ അമേരിക്കയാണ് ഇതിനെല്ലാം മാറ്റം വരുത്തിയത്’ .... 

താളിയോലയിലെ എഴുത്തുകളെ വിശ്വസിച്ചാലും അവിശ്വസിച്ചാലും, ഋഷി അഫ്ഗാനിസ്ഥാനെക്കുറിച്ചു പറയാനായി നീക്കിവച്ചിരിക്കുന്നത് വലിയൊരു ഭാഗമാണ്. അടിച്ചമർത്തപ്പെട്ട ആ ജനതയെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഏറെ നീളുന്നു.

‘ആദ്യ ഘട്ടത്തിൽ അമേരിക്കയുടെ പ്രചാരണപ്രവർത്തനങ്ങൾ വിജയിച്ചതായി തോന്നുമെങ്കിലും അവരുടെ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടും. 2008 മുതൽ 2012 വരെ കാലഘട്ടത്തിൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നു ക്രമാനുഗതമായി പിൻവാങ്ങുകയും പരാജയം സമ്മതിക്കുകയും ചെയ്യും.’

 

തുടർന്ന് 2002 ൽ ജർമനിയിൽ ഉണ്ടാകാൻ പോകുന്ന വെള്ളപ്പൊക്കങ്ങൾ, 2004 ൽ സ്പെയിനിൽ ‘നാഗരിക വാഹനങ്ങൾ’ കേന്ദ്രീകരിച്ച് നടക്കാൻ പോകുന്ന സ്ഫോടനങ്ങൾ എന്നിവയും പ്രവചിക്കപ്പെട്ടു. സ്പെയിനിൽ നഗരത്തിൽ വാഹനം കേന്ദ്രീകരിച്ചുണ്ടാവുന്ന ആക്രമണത്തിൽ (2004 മഡ്രിഡ് ട്രെയിൻ ബോംബിങ്ങുകൾ ശ്രദ്ധിക്കാം ) ഇരുനൂറിലേറെപ്പേർ കൊല്ലപ്പെടുമെന്നും പ്രവചിക്കപ്പെട്ടു. 

 

2004 ലെ സുനാമി ദുരന്തത്തെപ്പറ്റിയും മൂന്നുവർഷങ്ങളോളം അതിന്റെ ആഘാതം നീളുമെന്നും പറയുന്നു. മാത്രമല്ല, ഇതേത്തുടർന്ന് പ്രവഹിക്കുന്ന സഹായങ്ങൾ മിക്കതും ആവശ്യക്കാരിലല്ല എത്തുകയെന്നും, അന്യായമായി അവ സ്വന്തമാക്കുന്നവർ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എപ്പോൾ, എങ്ങനെ?

വരും കാലങ്ങൾ യൂറോപ്പിലും അമേരിക്കയിലും വലിയ തോതിലുള്ള ആഭ്യന്തര അസ്വസ്ഥതകളുടെയും കലാപങ്ങളുടെയും കാലമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതായിരുന്നു പ്രവചനങ്ങൾ. 2005 ഏപ്രിൽ 2 ന് പോപ് ജോൺ പോൾ രണ്ടാമന്റെ മരണവും മറ്റു മതവിശ്വാസികൾക്കു പോലും അദ്ദേഹത്തോടുണ്ടായിരുന്ന സ്നേഹാദരവുകളും പ്രത്യേകം എടുത്തു പറയുന്നു; അദ്ദേഹത്തിന്റെ പിൻഗാമി, ജോൺ പോൾ രണ്ടാമന്റെ അന്തസ്സത്ത ഉൾക്കൊണ്ടുതന്നെ സഭയെ മുന്നോട്ടു നയിക്കുമെന്നും. സത്യയുഗത്തിലേക്കുള്ള ഈ പ്രയാണകാലഘട്ടത്തിൽ കലിയുഗത്തിന്റെ പ്രത്യേകതകളായ ഉഗ്രമായ ഭാഷണങ്ങൾ, വികലമായ കാഴ്ചപ്പാടുകൾ എന്നിവ ശക്തിപ്പെടുമെന്നും വ്യക്തമാക്കുന്നു. 

 

∙അവസാനിക്കുന്നു, സൂപ്പർ ക്യാപ്പിറ്റലിസം 

 

യൂറോപ്യൻ യൂണിയനെക്കുറിച്ച് സംഹിതയിലുടനീളം പ്രാധാന്യത്തോടെ പരാമർശിക്കുന്നു. ‘നിർധനരാജ്യങ്ങൾ പലതും യൂറോപ്യൻ യൂണിയനിൽ ഏറെ പ്രതീക്ഷയോടെ ചേരും. എന്നാൽ അവരുടെ സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ അവശേഷിക്കും. കാരണം അധികാരം ഏറെ പ്രബലരായ ശക്തികളുടെ കയ്യിലായിരിക്കും. സ്വന്തം മെച്ചത്തിനുവേണ്ടി മാത്രമാണ് അവർ ഈ കൂട്ടായ്മയെ ഉപയോഗിക്കുക. 

 

2011 മുതൽ അമേരിക്കയിൽ പ്രതിസന്ധി കടുക്കും. യുഎസ്എയിലെയും യൂറോപ്പിലെയും സമൂഹത്തിലെ പ്രബലർ പതിറ്റാണ്ടുകളായി വിശ്വസിച്ചു പോന്നത്, അവരുടെ അത്യാഗ്രഹത്തിനും സ്വാർഥതയ്ക്കും വേണ്ടിയുള്ള ഒരു കളിസ്ഥലമാണ് ലോകം എന്നാണ്. എല്ലായ്പ്പോഴും എല്ലാത്തിനെക്കാളും കൂടുതൽ ഉണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഭൗതിക ലോകം അനന്തമല്ല. അതിനാൽ ഈ ലോകത്ത് ഒരിക്കലും പരിധിയില്ലാത്ത സന്തോഷവും പരിധിയില്ലാത്ത വളർച്ചയും ഉണ്ടാകില്ല. നിങ്ങളുണ്ടാക്കിയ ലോകക്രമം അതിന്റെ അന്ത്യം കാണും. 2012 ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ തകരും. തൊഴിലെടുക്കുന്നവർക്ക് ശമ്പളം കൊടുക്കാനാവാത്ത സ്ഥിതി വരും എന്നതുൾപ്പെടെ അമേരിക്കൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഏറെ വിവരണങ്ങൾ തുടർന്നുള്ള ഭാഗങ്ങളിൽ. ഈ സ്ഥിതികൾ 2017 വരെ തുടരും. 

Photo Credit : d_odin / Shutterstock.com

 

∙ ഭൂമീമാതാവ് സ്വയം പ്രതിരോധിക്കുന്നു.

 

2017 മുതൽ പുതിയ വഴിത്തിരിവിന്റെ കാലമാണെന്നു പറയാം. അതുവരെയുണ്ടായിരുന്ന കടുത്ത സാമൂഹിക അസ്ഥിരതകളും സാമ്പത്തിക പ്രശ്നങ്ങളും ഒന്നടങ്ങിയതായി കാണപ്പെടുന്നു – പക്ഷേ ഈ ശാന്തത പുറമേയ്ക്കു മാത്രമാണ്. പുതിയ ഭീഷണികളുടെ കാലമാണിനി. ഭൂമാതാവ് മനുഷ്യന്റെ ചൂഷണങ്ങൾക്കെതിരേ പ്രതികരിക്കുന്ന കാലം. കാലാവസ്ഥാ വ്യതിയാനമാണ് ഏറ്റവും രൂക്ഷമായ ഭീഷണി. ശരാശരി വാർഷിക താപനില വർധിച്ചു കൊണ്ടേയിരിക്കും. ഗൾഫ് കറന്റിന്റെ ശക്തി ക്ഷയിക്കും, ദിശ മാറും. (ഇതിന്റെ ഭൂമിശാസ്ത്രപരമായ കാരണങ്ങളും മറ്റും വിശദമായി പറയുന്നു) ഇതിന്റെ ഫലമായി തെക്കൻ അമേരിക്കയിൽ കടുത്ത വരൾച്ചയും ചൈനയിൽ ചില പ്രദേശങ്ങളിൽ പ്രളയവും ഉണ്ടാകും. ബംഗ്ലദേശിനെയും നെതർലൻഡ്സിനെയും പോലുള്ള തീരപ്രദേശ രാജ്യങ്ങൾ സമുദ്രനിരപ്പ് വർധിക്കുന്നതിന്റെ ഭീഷണിയിലാണ്. സ്കാൻഡിനേവിയ ഒരു മഞ്ഞുമരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. 

 

∙കോവിഡ് ?

 

2018 നുശേഷം ഒരു വിചിത്രമായ അസുഖം അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ലക്ഷക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കും. രോഗബാധിതരായവർ ജലദോഷം പോലുള്ള നിസ്സാരരോഗങ്ങൾ മൂലം കിടപ്പിലാവും. രോഗബാധിതരുടെ ശക്തി നാൾക്കുനാൾ ക്ഷയിക്കും. റാപ്പിഡ് ഇമ്യൂൺ സിസ്റ്റം കൊളാപ്സ് – അതിവേഗ പ്രതിരോധ സംവിധാനത്തകർച്ച– എന്നാണ് ഗണേശ് ബാബു ശാസ്ത്രി ഈ രോഗത്തെ വ്യാഖ്യാനിച്ചത് .

 

∙ പുതിയ രോഗം? 

 

2023 ൽ യൂറോപ്പിൽ ചില ആഫ്രിക്കൻ കുടിയേറ്റക്കാരിൽനിന്ന് ഒരു മാരകമായ രോഗം പടരും – കുനു എന്നായിരിക്കും ഇതിന്റെ പേര്. ദുർബലരായ മനുഷ്യർക്ക് കടുത്ത പനി ബാധിക്കും. ആന്തരിക അവയവങ്ങളുടെ – പ്രത്യേകിച്ച് കരളിന്റെയും ഹൃദയത്തിന്റെയും– പ്രവർത്തനം ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കും. രോഗി ദിവസങ്ങൾക്കകം മരിക്കും. മാരകമായ ഈ അസുഖം അതിവേഗം പടരും. ഈ വ്യാധി പൊട്ടിപ്പുറപ്പെടുന്നതിനും രണ്ടുവർഷം മുൻപേ രക്തത്തിൽ പരാന്നഭോജികളായ വിരകളെ കണ്ടെത്തും. ബീഫ്, പന്നിയിറച്ചി പോലുള്ള മാംസാഹാരങ്ങൾ വഴിയാണ് രോഗം പടരുക. 

കോടിക്കണക്കിനു നിർധനരായ കുടിയേറ്റക്കാർ സ്വന്തം രാജ്യം വിട്ട് സമ്പന്നരാജ്യങ്ങളിലേക്ക് കുടിയേറും. 2029 മുതൽ 2034 വരെ ഈ ഒഴുക്ക് തീവ്രമായിരിക്കും. മഞ്ഞുകൊടുങ്കാറ്റുകൾ വടക്കൻ യൂറോപ്പിനെ ഉലയ്ക്കും. കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും തീരപ്രദേശങ്ങളിൽ ഏറെ പ്രഹരമേൽപിക്കും. കാടുകൾ നശിക്കും. നാടകീയമായ കാലാവസ്ഥാ മാറ്റങ്ങൾ രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും നിസ്സഹായരാക്കും. 

 

∙ഇന്ത്യ – പാക് യുദ്ധം

 

2029 ൽ ഇന്ത്യയും പാക്കിസ്ഥാനുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ഓലയിൽ പറയുന്നു. ഇരുരാജ്യങ്ങളും അണ്വായുധം പ്രയോഗിച്ചേക്കുമെന്നും ഇത്, രണ്ടു രാജ്യങ്ങളുടെയും വലിയ കുറേ ഭാഗങ്ങളെത്തന്നെ ഇല്ലായ്മ ചെയ്യുമെന്നും പറയുന്നു. 

 

∙2046 എന്ന കൊടുംദുരന്തകാലം 

Photo Credit : Billion Photos / Shutterstock.com

 

2046 വർഷം ദുരന്തങ്ങളുടെ പാരമ്യമായിരിക്കും. ലോകമെമ്പാടുമുള്ള ജ്യോതിശ്ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടാത്ത ഒരു വലിയ ആകാശഗോളം ബഹിരാകാശത്തിന്റെ ആഴത്തിൽനിന്ന് ഭൂമിയിലേക്കു വരുന്നു. സൗരയൂഥത്തിലൂടെ ഭൂമിയോടു വളരെ അടുത്തു വരുന്ന അതിന്റെ ഭ്രമണപഥം ചന്ദ്രന്റെ ഭ്രമണപഥത്തിനും ഭൂമിയുട ഭ്രമണപഥത്തിനും ഇടയിലാണ്. അത് ഭൂമിയിൽ തൊടാതെ കടന്നുപോകുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് നഗ്നനേത്രങ്ങൾക്കു ദൃശ്യമാകും. ഇതിന്റെ ആകർഷണം ലോകമെമ്പാടും വലിയ ഭൂകമ്പങ്ങൾക്കും വെള്ളപ്പൊക്കത്തിനും കാരണമാകും. കലിഫോർണിയയിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമികുലുക്കം അനുഭവപ്പെടും. ജപ്പാനിലും ചൈനയിലും കടുത്ത ഭൂമികുലുക്കങ്ങൾ ഉണ്ടാവുകയും ഈ രാജ്യങ്ങളുടെ വലിയൊരു ഭാഗം സമുദ്രത്തിനടിയിൽ ആവുകയും ചെയ്യും. യൂറോപ്പിൽ, പ്രധാനമായും ജർമനിയിലും ഇംഗ്ലണ്ടിലും മെഡിറ്ററേനിയൻ സമുദ്രത്തിലും ഭൂകമ്പങ്ങളുണ്ടാവും. വടക്കൻ തീരങ്ങളിലും ബാൾട്ടിക് കടലിന്റെ തീരങ്ങളിലും വെള്ളപ്പൊക്കമുണ്ടാകും. ബൊഹേമിയയിൽ കാലങ്ങളായി നിഷ്ക്രിയമായിയെന്നു കരുതപ്പെട്ട ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കും. ഇതിന്റെ സ്ഫോടന വ്യാപ്തി ഏറെ വലുതായിരിക്കും. ഇതേത്തുടർന്ന് വൻ അളവിൽ അഗ്നിപർവതജന്യമായ വിഷവാതകങ്ങൾ പുറന്തള്ളപ്പെടും. ഘനീകൃതമായ മഴമേഘങ്ങളുണ്ടാകും. ഭൂമി ദ്രവിക്കുന്നതിനു തുല്യമാകും. കോടിക്കണക്കിനു ജനങ്ങൾ കൊല്ലപ്പെടും. സെൻട്രൽ യൂറോപ്പിൽ വലിയ നഗരങ്ങളുടെ വലിയ ഭാഗവും നശിക്കും. 

 

∙ലോകം, അൻപതു വർഷങ്ങൾക്കു ശേഷം – സത്യയുഗത്തിലേക്കുള്ള കാൽവയ്പ് (2001 ൽ വായിക്കപ്പെട്ടു എന്ന നിലയിൽ) 

 

ഈ ദുരന്തത്തിനു ശേഷം, അവശേഷിച്ച മനുഷ്യർ കോടിക്കണക്കിനു ശവശരീരങ്ങളും മൃഗാവശിഷ്ടങ്ങളും നീക്കം ചെയ്ത് ഭൂമിയെ ശുചിയാക്കുന്ന ജോലിയിലും അണുനശീകരണത്തിലും ഏർപ്പെടും. മധ്യയൂറോപ്പിലെ കാലാവസ്ഥാ വ്യതിയാനം അങ്ങനെ തന്നെ നിലനിൽക്കും. ശരാശരി വാർഷിക താപനില ഉയർന്നുതന്നെ നിൽക്കും. മഞ്ഞുകാലത്ത് മഞ്ഞു പെയ്യുന്നത് പർവതമേഖലകളിൽ മാത്രമായിരിക്കും. എന്നാൽ കൃഷിക്ക് ഈ മാറ്റം ഗുണകരമായിരിക്കും. നല്ല വിളവുണ്ടാകും. ടെക്ടോണിക് (ഭൂമിയുടെ അന്തർഭാഗത്തെ സംബന്ധിച്ച) പ്രവർത്തനങ്ങൾ ഭൂമിയുടെ മൊത്തം മുഖം മാറ്റും. ചില തീരപ്രദേശങ്ങളും ദ്വീപുകളും എന്നേയ്ക്കുമായി കടലിനടിയിലാവും. ഏറ്റവും ബാധിക്കപ്പെടുക ജപ്പാൻ, കലിഫോർണിയ, വടക്കൻ അമേരിക്കയുടെ കിഴക്കൻ തീരം, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങൾ എന്നിവയായിരിക്കും. അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് പുതിയ പ്രദേശം ഉയർന്നുവരും. സാമ്പത്തിക പുനരുദ്ധാരണം വേഗം നടക്കും. എങ്കിലും അടിസ്ഥാന ഊർജ സ്രോതസ്സുകൾക്കായിരിക്കും ക്ഷാമം അനുഭവപ്പെടുക. 

 

പുതിയ സമൂഹം? 

 

യൂറോപ്പിൽ ഈ കാലഘട്ടത്തിൽ ഒരു പുതിയ സമൂഹം ഉയർന്നുവരും. ഇത്, വ്യക്തികളുടെ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ളതാവും. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യുന്ന തരത്തിലായിരിക്കും പ്രവർത്തനങ്ങൾ. മനുഷ്യൻ പാഠങ്ങൾ പഠിക്കുകയും സ്വാർഥത മനുഷ്യരാശിയെത്തന്നെ ഇല്ലായ്മ ചെയ്യുകയേ ഉള്ളുവെന്ന് മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞു. അറ്റ്ലാന്റിക് തീരം മുതൽ ഏഷ്യയുടെ കിഴക്കൻ തീരം വരെ പുതിയ സമൂഹം ഉയർന്നുവരും. ഓരോ പ്രദേശത്തിന്റെയും സവിശേഷമായ പ്രാദേശിക സ്വഭാവരീതികൾ സംരക്ഷിക്കപ്പെടും. എല്ലാ പ്രാദേശിക വിഷയങ്ങളും പ്രാദേശിക സർക്കാരുകളാൽ നിയന്ത്രിക്കപ്പെടും .എങ്ങോ ഉള്ള ഒരു വിദൂര അധികാരകേന്ദ്രത്തെ അതിന് ആശ്രയിക്കേണ്ടി വരില്ല. എല്ലാ മനുഷ്യർക്കും പരമാധികാരം ഉണ്ടാകും. ഈ സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ പലിശ രഹിത സാമ്പത്തിക ക്രമമായിരിക്കും. ഇത് പരീക്ഷിച്ചറിഞ്ഞ് എന്നന്നേക്കുമായി സ്ഥാപിക്കപ്പെടും. പുതിയ സമൂഹത്തിന്റെ സമൃദ്ധി നിലനിർത്തപ്പെടുന്നത് ഒരു പ്രത്യേകതരം സമാന്തര ഊർജ സ്രോതസ്സ് വഴിയായിരിക്കും . ഇത് യൂറോപ്പിൽ കണ്ടെത്തപ്പെടുകയും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യം ഇതേക്കുറിച്ച് പഠനം നടത്തുകയും ചെയ്തതാണ്. എന്നാൽ ഇതിന്റെ യഥാർഥ പ്രയോജനം വരുന്നത് ഇപ്പോഴാണ്. ഇത്, കണ്ടെത്തിയ ആളിന്റെ പേരിൽ അറിയപ്പെടും (ടെസ്‌ല എനർജി ആകാൻ സാധ്യതയുണ്ടെന്ന് തോമസ് റിറ്ററുടെ കുറിപ്പ്). ഈ ഊർജം മുൻപുള്ളവയെപ്പോലെ പ്രകൃതിക്കു ദോഷകരമല്ല . ഇത് പരിധിയില്ലാതെ ലഭ്യമായിരിക്കും, സൗജന്യവുമായിരിക്കും. വെള്ളവും മണ്ണും ആരും സ്വന്തമാക്കി വയ്ക്കില്ല. അവർക്കും മുൻപേ നിലനിന്ന ഒന്നിന്റെ ഉടമസ്ഥരാകാൻ തങ്ങൾക്ക് അവകാശമില്ല എന്ന സത്യം മനുഷ്യൻ മനസ്സിലാക്കിക്കഴിയും ഇക്കാലത്തോടെ. എല്ലാവർക്കും വീടുണ്ടാകും. 

 

∙ആത്മീയതയിലേക്ക് മടക്കം

Photo Credit : Withan Tor / Shutterstock.com

 

2049 ആകുമ്പോഴേക്കും മനുഷ്യർക്കു മനസ്സിലാകും പ്രപഞ്ചത്തിൽ തങ്ങൾ മാത്രമല്ല ഉള്ളതെന്ന്. ഭൂമിയിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ജീർണോദ്ധാരണം ചെയ്യുകയും ചെയ്യുന്നതിനിടെ ലഭിക്കുന്ന പുരാവസ്തുക്കൾ അവർക്ക് അന്യഗ്രഹജീവിതത്തിന്റെയും മനുഷ്യന്റെ ഉദ്ഭവത്തിന്റെയും രഹസ്യങ്ങൾ വെളിപ്പെടുത്തും. ഇത് തത്വചിന്താപരവും മതപരവുമായ വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കും. 2049 മുതൽ ഒരു പുതിയ തുടക്കമാണ്. ആത്മീയതയിൽ അധിഷ്ഠിതമായ ഒരു കാലമാണിനി. വരാൻ പോകുന്ന ഈ സുവർണകാലം സത്യ യുഗ, ഗൗര യുഗ, പ്രേമ യുഗ എന്ന പേരുകളിൽ അറിയപ്പെടും. 

 

∙ 2021ന്റെ ഫലം, 2020 നവംബറിൽ തോമസ് റിറ്ററുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതു പ്രകാരം: 

 

അനിശ്ചിതത്വം മാത്രമാണ് ഉറപ്പായുള്ളത്. പാശ്ചാത്യലോകക്രമം തകരാൻ തുടങ്ങുന്നത് 2020 കാണിക്കും. (കൊറോണ വൈറസിനെ യഥാർഥ പ്രശ്നമായി ഋഷിമാർ കാണുന്നില്ല. മറിച്ച് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഭരണനടപടികളെപ്പറ്റിയാണ് അവർ വാചാലരായത് – തോമസ് റിറ്റർ) 2020 മാർച്ച് മുതൽ ലോകമെമ്പാടും ഈ രോഗത്തിനെതിരെ സ്വീകരിച്ച നടപടികൾ ശാസ്ത്രജ്ഞരുടെയും അധികാരികളുടെയും തെറ്റായ അനുമാനങ്ങളും മാതൃകകളും അടിസ്ഥാനമാക്കിയുള്ളതാണ്. തികച്ചും പുതിയൊരു വൈറസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെ കൊല്ലുമെന്ന് വിവരം പരക്കുന്നു. അതു തെറ്റാണ്. ചില രാജ്യാന്തര തൽപരസംഘങ്ങൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള മികച്ച അവസരമായി ആഗോള നിയന്ത്രണങ്ങളെ കാണുന്നു. മനുഷ്യരാശിയുടെ പരമാവധി നിയന്ത്രണവും നേടുന്നതിലേക്കാണിത്. അതിനാൽ ദേശീയ സർക്കാരുകളും സ്ഥാപനങ്ങളും രോഗത്തിന്റെ യഥാർഥ കാരണങ്ങളെയും ഫലങ്ങളെയും കുറിച്ച് ഇരുട്ടിൽ തന്നെ തുടരുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യം പരിപാലിക്കേണ്ട അതോറിറ്റി നിർണായക വിവരങ്ങൾ പുറത്തുവിടാതെ തടഞ്ഞുവയ്ക്കുന്നു. അതിനാൽ സർക്കാരുകൾ തങ്ങൾ സ്വീകരിച്ച നടപടികൾ മൂലമാണ് ‘ഏറ്റവും മോശമായത്’ സംഭവിക്കാത്തതെന്ന് വിശ്വസിച്ചു മുന്നോട്ടുപോകും. 

 

യഥാർഥ വൈറസ് രൂപാന്തരപ്പെട്ടുവെന്നും കൂടതൽ മാരകമാണെന്നും ശാസ്ത്രജ്ഞരും സർക്കാരുകളും വിശ്വസിക്കുന്നു. ഈ അനുമാനങ്ങളുടെ ഫലമായി കർശന നടപടികൾ വരും. 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ യൂറോപ്പിലും അമേരിക്കയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും ഭാഗങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ വരും. ഇത് ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന നീരസവും വലിയ ഉത്കണ്ഠയും ഉണ്ടാക്കും. 2021 മേയ് മുതൽ ജീവിതം സാധാരണ നിലയിലാകും. കൂടുതൽ ദൂരം – മറ്റു ഭൂഖണ്ഡങ്ങളിലേക്ക് – സഞ്ചരിക്കുക ഇപ്പോഴും ബുദ്ധിമുട്ടാണ്. 2022 ന്റെ തുടക്കത്തിൽ മാത്രമേ ഇതിൽ മാറ്റം വരൂ. 

 

സ്വാഭാവികമായും ഒരാളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ചില നിർദേശങ്ങൾ ഈ ഭാഗത്തായി നാഡീ ഓലയിൽ പറയുന്നു. 

 

ഏറ്റവും പ്രധാനമായി, ഭയവും നെഗറ്റീവ് മാനസികാവസ്ഥയും ഒഴിവാക്കണം എന്നാണ് ഋഷി ഉപദേശിക്കുന്നത്. പച്ച നിറത്തിലുള്ള പച്ചക്കറികൾ രോഗപ്രതിരോധശേഷിക്ക് ഉത്തമമാണ്. തുളസിയിലയും (ഇല എത്രയും ഇരുളുന്നോ അത്രയും നല്ലത്) ചീര, ലെറ്റ്യൂസ് തുടങ്ങിയവയും ശുപാർശ ചെയ്യുന്നു. കറ്റാർവാഴ നീരും ഇഞ്ചിയും തേനും ചേർത്ത്, ഉണങ്ങിയ ചൈനീസ് ഷിറ്റേക്ക് കൂൺ കഴിക്കുന്നതും ഏറെ സഹായകരം. ശുദ്ധമായ നാരങ്ങാനീരും അൽപം തേനും ചേർത്ത് ചൂടുവെള്ളം ശുപാർശ ചെയ്യുന്നു.

 

∙ യുഎസ് തിരഞ്ഞെടുപ്പ് 

 

2020 ലെ യുഎസ് ശരത്കാല തിരഞ്ഞെടുപ്പു ഫലങ്ങൾ 2022 പകുതി വരെ രാജ്യത്തെ തിരക്കിലാക്കും. രണ്ടു പ്രസിഡന്റ് സ്ഥാനാർഥികളിൽ ഓരോരുത്തരും വിജയികളാണെന്ന് അവകാശപ്പെടുകയും വഞ്ചന ആരോപിക്കുകയും ചെയ്യും. ഇത് രാജ്യത്തെ ജനങ്ങളെ ശത്രുതാപരമായ ക്യാംപുകളായി വിഭജിക്കും. 

വരും വർഷങ്ങളിൽ യൂറോപ്പുമായോ യുഎസ്എയുമായോ ഉണ്ടാകാൻ സാധ്യതയുള്ള സംഘർഷങ്ങൾക്കെതിരെ കൂടുതൽ സായുധരായിരിക്കുന്നതിനായി ചൈനയും റഷ്യയും കൂടതൽ അടുക്കും. പുരാതന ചൈനയുടെ ആത്മീയ പുനർജന്മം ഉണ്ടാകും. പാരമ്പര്യങ്ങൾക്കും അവരുടെ പുരാതന സംസ്കാരത്തിനും ആളുകൾ വീണ്ടും കൂടുതൽ പ്രാധാന്യം നൽകും. കാരണം ജനങ്ങൾക്കു ശക്തിയും സുരക്ഷയും നൽകുന്നത് സ്വന്തം വേരുകളാണെന്ന് അവർ തിരിച്ചറിയും ,

 

2021 മുതൽ സൗരയൂഥത്തിലെ മറ്റു ഗോളവസ്തുക്കളെ, പ്രത്യേകിച്ച് ചന്ദ്രനെയും ചൊവ്വയേയും മനുഷ്യർക്കു സ്ഥിരമായി വാസയോഗ്യമാക്കാനുള്ള ശ്രമങ്ങൾ ശക്തമാകും. ബഹിരാകാശ പര്യവേക്ഷണത്തിൽ മാത്രമല്ല, മനുഷ്യനെയും യന്ത്രത്തെയും പരസ്പരം ലയിപ്പിക്കുന്നതിലും ഭരണാധികാരികൾ വലിയ തുക നിക്ഷേപിക്കും. സുഗമമായ അമരത്വം ആണ് പ്രബലരുടെ ഏറ്റവും വലിയ സ്വപ്നം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവനെ ഒരു ശരീരത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ സാധിക്കും. ഈ കുതിച്ചുചാട്ടം ഭാവിയിൽ ഒരു ആത്മീയ കെണിയായി മാറും. വൈദ്യശാസ്ത്രമേഖലയിലും മനുഷ്യൻ ദേവനു തുല്യരായി എന്നു സ്വയം വിശ്വസിക്കുന്ന തരത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുണ്ടാവും. ഇതും ഭാവിയിൽ അനുഗ്രഹത്തേക്കാളുപരി ഒരു ശാപമായി അനുഭവപ്പെടും. 

 

 

ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

 

1. കോവിഡിനു പിന്നിൽ…?

2018 നു ശേഷം വരാൻ പോകുന്ന രോഗത്തെ സംബന്ധിച്ച് ഓലയിൽ ഇങ്ങനെ പറയുന്നു – 2048 നു ശേഷം മാത്രമേ ഈ രോഗത്തിനു പിന്നിൽ ആരായിരുന്നു എന്ന് ലോകം അറിയൂ. ജനസംഖ്യാവർധനയെ നേരിടാൻ യുഎസ്എയിലെ സ്വാധീനശക്തികളുടെ പ്രേരണയാൽ പുറത്തിറക്കിയ ഒരു ജൈവായുധമാണ് ആർഐഎസ്‌സി (റാപ്പിഡ് ഇമ്യൂൺ സിസ്റ്റം കൊളാപ്സ്) എന്ന് പതിറ്റാണ്ടുകൾക്കു ശേഷം ലോകം മനസ്സിലാക്കും. 

 

2. സദ്ദാം ഹുസൈൻ മരിച്ചോ?

ഗൾഫ് യുദ്ധത്തെക്കുറിച്ചു പറയുന്ന ഭാഗത്താണ് സദ്ദാം ഹുസൈൻ മരിച്ചിട്ടില്ല എന്ന വെളിപ്പെടുത്തൽ വരുന്നത്. മരിച്ചത് അദ്ദേഹത്തിന്റെ ഇരട്ട വ്യക്തി (ഡബിൾ) ആണ്. ഇറാഖുമായി സൗഹൃദമുള്ള ഒരു അയൽരാജ്യത്ത് സദ്ദാം സുഖമായി ജീവിക്കുന്നു (സദ്ദാം ഹുസൈന്റെ ഡബിൾസിനെപ്പറ്റിയും അദ്ദേഹം മരിച്ചിട്ടില്ല എന്ന സിദ്ധാന്തവും ഇറാഖിൽ പ്രബലമാണ്. ) 

 

3. പോപ് അപകടത്തിലോ? 

കാലം കൃത്യമായി ഗണിക്കാനാവാത്തവിധം പറഞ്ഞിരിക്കുന്ന ഒരു പ്രവചനമാണിത്. റിറ്ററുടെ ചില വായനക്കാർ ഇതിന്റെ കാലഘട്ടം കഴിഞ്ഞതായി വിശ്വസിക്കുന്നു. കലിയുഗാന്തകാലഘട്ടമായ ഇക്കാലത്ത് യൂറോപ്യൻ മെട്രോപ്പോലിസുകളിൽ പ്രക്ഷോഭങ്ങൾ ഉണ്ടാകും. അതിലേറെയും അവിടെ താമസിക്കുന്ന വിദേശികൾക്കെതിരെയുമായിരിക്കും. പാരിസിലും റോമിലും മാത്രമല്ല, മഡ്രിഡ്, ലണ്ടൻ, പ്രാഗ് എന്നിവിടങ്ങളിലും രക്തരൂഷിതമായ സംഘട്ടനങ്ങൾ നടക്കും. കത്തോലിക്കാസഭയുടെ തലവന്റെ ഇരിപ്പിടവും തകർക്കപ്പെടും. പല വിശിഷ്ട വ്യക്തികളും മരിക്കുന്നു. തുടക്കത്തിൽ പലായനം ചെയ്യാൻ പോപ്പിനു സാധിച്ചുവെങ്കിലും റോമിനുപുറത്ത് അദ്ദേഹം അക്രമകാരികളുടെ കയ്യിലകപ്പെടും.

 

4. ജനസംഖ്യ കുറയ്ക്കാൻ തനട്ടൺ? 

മധ്യയൂറോപ്പിൽ അവശ്യസാധനങ്ങൾ കുറയുന്നതിനാൽ, സ്വേച്ഛാധിപത്യ ഭരണാധികാരികൾ ജനസംഖ്യ കുറയ്ക്കുന്നതിന് സിന്തറ്റിക് വിഷങ്ങൾ ഉപയോഗിക്കും. കാരണം, അഭയാർഥികളുടെ അമിത ജനസംഖ്യയാണ് പ്രശ്നം. വേദനയില്ലാത്ത മരണം സാധ്യമാക്കുമെന്നു പറയപ്പെടുന്ന മരുന്ന് (തനട്ടൺ? ) – പ്രധാനമായും ഗ്രേറ്റ് ബ്രിട്ടനിൽ – പ്രയോഗിക്കപ്പെടും. 

 

രാഷ്ട്രീയ പ്രവചനങ്ങളിൽ ചിലത്

 

ട്രംപിന്റെ അധികാരലബ്ധി

2016 ലെ 11 ാം മാസത്തിൽ അതിശയകരമാംവിധം ഒരാൾ യുഎസ്എയിൽ അധികാരത്തിലെത്തും. ശക്തരുടെ കണ്ണിൽ ഇയാൾ മുള്ളാണ്. ബുദ്ധികൂർമയുള്ള ഇദ്ദേഹം അമേരിക്കൻ ആക്രമണങ്ങൾ തടയാൻ ശക്തനാണ്. പല രാജ്യങ്ങളിലും ഇദ്ദേഹം സൈനികവിന്യാസം നടത്തും. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മറ്റു രാജ്യങ്ങളിൽ ഇദ്ദേഹം നടത്തുന്ന സൈനികനീക്കങ്ങൾ ലോകത്തെ കൂടുതൽ ധ്രുവീകരണത്തിലേക്ക് നയിക്കും. 2019 ൽ നേരിട്ട പ്രശ്നങ്ങളിൽനിന്ന് എന്നത്തേക്കാളും ശക്തനായി പ്രസിഡന്റ് ഉയർന്നു വരുന്നു. അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നുനീക്കാൻ എതിരാളികൾ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടന്നു. കൂടെ നിന്നവർ ഇദ്ദേഹത്തെ വഞ്ചിക്കും. അമേരിക്കയിലെ ഗ്രാമീണപ്രദേശങ്ങളിൽ പ്രസിഡന്റിനുള്ള പിന്തുണ വർധിച്ചുകൊണ്ടിരിക്കുകയാണ്; നഗരങ്ങളിൽ തിരിച്ചും. എന്നിരുന്നാലും എതിരാളികളുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും പ്രസിഡന്റ് 2020 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കും എന്നുമാണ് താളിയോലയിൽ പറയുന്നത്. (ഇത് തെറ്റി എന്നു പറയാം. പക്ഷേ 2022 പകുതിവരെയും ഈ തിരഞ്ഞെടുപ്പിന്റെ അലയൊലികളുണ്ടാവുമെന്നും തർക്കം തുടരും എന്നും പറയുന്നത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ് ) 

 

ട്രംപിനു മുൻപുള്ള ഭരണാധികാരിയെക്കുറിച്ച് നാഡിയിൽ പലതവണ പറയുന്നുണ്ടെങ്കിലും അതൊന്നും തന്നെ മികച്ച അഭിപ്രായമായിട്ടല്ല. മറിച്ച് സ്വാധീനശക്തികളുടെ കയ്യിലെ ഒരു കളിപ്പാവയെന്ന നിലയിലാണ് ആ വ്യക്തിയെക്കുറിച്ച് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ അമേരിക്കയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചു എന്നും പറയുന്നു 

 

ഇന്ത്യ – ഇപ്പോഴത്തെ സർക്കാരിനെക്കുറിച്ച് (2019 ലെ ഫലങ്ങൾ പറയുന്നിടത്താണ് ഇതുവരുന്നത്)

 

2019 ൽ രാഷ്ടീയ തുടർച്ചയുടെ ഒരു കാലഘട്ടം ഇന്ത്യ കാണും. നിലവിലെ ഭരണാധികാരിയെ വീണ്ടും തിരഞ്ഞൈടുക്കും. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നല്ലതായി മാറും. ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ അദ്ദേഹത്തിനെതിരെ ആക്രമണശ്രമമുണ്ടായെങ്കിലും അതു പരാജയപ്പെടും.

ജനനതിയതി പ്രകാരം ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാൻ...

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു കൂട്ടം ദ്വീപുകളെച്ചൊല്ലി ചൈനയുമായി ഇന്ത്യയ്ക്കു തർക്കമുണ്ടെന്നും കാരണം ചൈന അവരുടെ സ്വാധീനം അവിടെ വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നു. ഇത് സാമ്പത്തിക പ്രശ്നങ്ങളിലേക്കും ചൈനയുമായുള്ള വ്യാപാര യുദ്ധത്തിലേക്കും നയിക്കും. ഇന്ത്യയെ അമേരിക്ക പിന്തുണയ്ക്കും. അന്തർദേശീയമായി പ്രവർത്തിക്കുന്ന വലിയ കമ്പനികളുടെ സ്ഥാപനത്തെ ഇന്ത്യ എതിർക്കുന്നു .ഇന്ത്യ പ്രാദേശിക, ചെറുകിടകമ്പനികളെ ശ്കതിപ്പെടുത്തും. ബിസിനസ് ചെയ്യുന്നതിനുള്ള ഒരു പ്രാരംഭമായി ഇതു വരും. നേപ്പാളിനെ കുലുക്കിയ ഭൂകമ്പം ഇന്ത്യയെയും ബാധിക്കും. നേപ്പാളിനു വേണ്ട എല്ലാ സഹായവും ചെലവും ഇന്ത്യ വഹിക്കും. തുടർന്ന് വെള്ളപ്പൊക്കങ്ങളെക്കുറിച്ചും പറയുന്നു. 2019 ൽ ഇന്ത്യ അതിർത്തി മാറ്റാൻ തുടങ്ങും. ടിബറ്റുകാർക്ക് ഒരു സംരക്ഷണ ശക്തിയായി ഇന്ത്യ മാറും. ദേശീയ പ്രദേശം വിപുലീകരിക്കാൻ ഇന്ത്യ ശ്രമം തുടരും. വരും ദശകങ്ങളിൽ പാകിസ്ഥാനും ബംഗ്ലദേശും അഫ്ഗാനിസ്ഥാന്റെ ഭാഗങ്ങൾ പോലും ഇന്ത്യയിലേക്കു വരും. 

 

∙ രാഹുൽ ഗാന്ധി – ഇന്ത്യയുടെ നഷ്ടം? 

 

തെറ്റിപ്പോയ ഒരു പ്രവചനമാണിത്. 2011 ലെ ഫലങ്ങളിൽ ആണിതു വരുന്നത്. നിലവിലെ രാഷ്ട്രത്തലവൻ 2011 ൽ രാജിവയ്ക്കുന്നതിനാൽ ഇന്ത്യ പുതിയ ഭരണാധികാരിയെ കാണാൻ ഒരുങ്ങും എന്ന് ഈ കാലഘട്ടത്തിലെ പ്രവചനത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ പിൻഗാമി രാഹുൽ ഗാന്ധിയാണ് (രാഹുൽ എന്ന പേര് ഓലയിൽ വന്നിരുന്നോ എന്ന ചോദ്യത്തിന് രാഹുൽ എന്നുതന്നെ പേരു വന്നിരുന്നുവെന്ന് റിറ്റർ). രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ ഇന്ത്യയെ ഏഷ്യയിലെ ഒരു മുൻനിര രാജ്യമാക്കും എന്നാണ് ഓലയിൽ പ്രവചിക്കപ്പെട്ടത് (2011ൽ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കാൻ ഇത് പറ്റിയ സമയമാണെന്ന് എഐസിസി ജന. സെക്രട്ടറി ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടതും ഇത് വലിയ വിവാദത്തിന് വഴിവച്ചതും ഓർമിക്കാവുന്നതാണ്. കോൺഗ്രസ് പ്രവർത്തകരിൽ വലിയൊരു വിഭാഗവും ഇതിനെ പിന്താങ്ങി. എന്നാൽ സോണിയാഗാന്ധി അതിൽ തന്റെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ദിഗ്‌വിജയ് സിങ് പിന്നീട് തന്റെ വാക്കുകൾ വിഴുങ്ങുകയും ചെയ്തിരുന്നു). ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2009 നും 2024 നും ഇടിലുള്ള കാലഘട്ടം വലിയ മാറ്റങ്ങളുടേതാണെന്നും ഓലയിൽ പ്രവചിക്കപ്പെടുന്നു. 

 

 

ലോകഭാവി പ്രവചിക്കപ്പെട്ട നാഡീ ഗ്രന്ഥത്തിൽനിന്ന് ആവശ്യമായ ഭാഗങ്ങൾ തർജമ ചെയ്യാനായി തഞ്ചാവൂർ സർവകലാശാലയിലെ അധികൃതരാണ് എല്ലാ സഹായവും ചെയ്തുതന്നതെന്ന് ഇമെയിൽ സംഭാഷണത്തിൽ തോമസ് റിറ്റർ നന്ദിപൂർവം സ്മരിക്കുന്നു. അപൂർവ ഔഷധരഹസ്യങ്ങളുൾപ്പെടെ ഒട്ടേറെ രഹസ്യവിവരങ്ങളടങ്ങളിയ, ഋഷിമാരാൽ രചിക്കപ്പെട്ട പ്രാചീന താളിയോലകളുടെ ബൃഹത്തായ ശേഖരം തമിഴ്നാട് സർക്കാരിന്റെ കൈവശമുണ്ട്. മാനുസ്ക്രിപ്റ്റ് കൺസർവേഷൻ സെന്റർ കൂടിയായ സരസ്വതി മഹൾ ലൈബ്രറിയിലാണ് അവ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ലൈബ്രറിയിലെ ഉദ്യോഗസ്ഥരും വിവിധ താളിയോലകൾ ലഭ്യമാക്കാൻ തന്നെ ഏറെ സഹായിച്ചുവെന്ന് റിറ്റർ പറയുന്നു. ലോകത്തിന്റെ ഭാവിയെക്കുറിച്ചു പ്രവചിക്കുന്ന ഭാഗങ്ങളുള്ള താളിയോലഗ്രന്ഥം ബൃഹത്തായ ഒന്നാണ്. വിശദമായ തർജമ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. തഞ്ചാവൂർ സർവകലാശാലയിലെ ഒരു റിട്ട. പ്രഫസറാണ് ഇത് തമിഴിൽനിന്ന് ഇംഗ്ലിഷിലേക്ക് തർജമ ചെയ്തു നൽകുന്നത്. തോമസ് റിറ്റർ പിന്നീടത് ജർമനിലേക്ക് മൊഴിമാറ്റുകയും തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. 

 

മാർച്ചിനും ഓഗസ്റ്റിനും ഇടയിലാണ് അടുത്ത വർഷത്തേക്കുള്ള ഫലങ്ങൾ താളിയോലയിൽനിന്ന് പ്രഫസർ തർജമ ചെയ്യുന്നത്. കൈ കൊണ്ടെഴുതിയാണ് നൽകുന്നതത്രേ. വർഷത്തിൽ ഒന്നോ ചിലപ്പോൾ രണ്ടോ തവണ നവഗ്രഹക്ഷേത്രങ്ങൾ സന്ദർശിക്കാൻ തന്റെ ക്ലയന്റ്സുമായി തമിഴ്നാട്ടിലെത്തുന്ന റിറ്റർ ഈ തർജമയുമായി ജർമനിയിലേക്കു മടങ്ങുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പൊതുവേ അടുത്ത വർഷത്തേക്കുള്ള പ്രവചനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയെന്ന് റിറ്റർ. 2021 ലേക്കുള്ള പ്രവചനങ്ങൾ 2020 നവംബർ ആദ്യം മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. 

 

കോവിഡ് മൂലം റിറ്റർക്ക് ഇത്തവണ ഇന്ത്യയിലെത്താനാവാത്തതിനാൽ പോസ്റ്റൽ ആയാണ് പ്രഫസർ തർജമ അയച്ചുകൊടുത്തത്.നാഡീ ശാസ്ത്രവുമായി ബന്ധപ്പെട്ട താളിയോലകൾ മാത്രമല്ല, ആയുർവേദ, ജ്യോതിർവേദ (ആറു വേദാംഗങ്ങളിൽ ഒന്ന്), വിമാനവേദ (ഭരദ്വാജ മുനിയാൽ രചിക്കപ്പെട്ട വൈമാനികശാസ്ത്രമാണോ ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല) എന്നിവയെ സംബന്ധിച്ച അൻപതോളം പ്രാചീനഗ്രന്ഥങ്ങളും തന്റെ ശേഖരത്തിലുണ്ടെന്ന് തോമസ് റിറ്റർ പറയുന്നു. നാഡീ ജ്യോതിഷത്തെക്കുറിച്ച് ജർമനിയിൽ പല പ്രസന്റേഷനുകളും സെമിനാറുകളും നടത്തുകയും വിവിധ പുസ്തകങ്ങളെഴുതുകയും ചെയ്ത റിറ്റർ 15 വർഷമായി ഒരു ആത്മീയ ടൂർ ഓപ്പറേറ്ററാണ്. 

 

കാഞ്ചീപുരത്തിനു സമീപം താമസിച്ചിരുന്ന ഗണേശ് ബാബു ശാസ്ത്രി മരണം വരെ തോമസ് റിറ്റർക്ക് ഒട്ടേറെ താളിയോലകളിൽനിന്നുള്ള തർജമകൾക്ക് സഹായിച്ചു. കർഷകനായ ആനന്ദ് രമേശിന് സ്വന്തമായി ഒരു ചെറിയ ഗ്രന്ഥശേഖരമുണ്ടായിരുന്നു. തമിഴ്നാട്ടിൽ താളിയോലകൾ വിലയ്ക്കു വാങ്ങുന്നതും ചിലപ്പോൾ നാഡീ വായനക്കാർ ഇവ വാടകയ്ക്കു വാങ്ങി സൂക്ഷിച്ച് വായനയ്ക്കു ശേഷം തിരിച്ചുകൊടുക്കുന്നതും പതിവാണ്. ആനന്ദ് രമേശിന്റെ മരണശേഷം റിറ്റർ അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന് ഒട്ടേറെ ഓലഗ്രന്ഥങ്ങൾ വിലയ്ക്കു വാങ്ങി. താളിയോലയിലെ തമിഴ് എഴുത്തുകൾ പ്രത്യേക പരിശീലനം നേടിയവർക്കേ വായിക്കാനാകു. പക്ഷേ പരിശീലനം ലഭിച്ചാൽ തമിഴ് അറിയുന്ന ആർക്കും വായിക്കാനുമാവും. ശരിയായ വ്യാഖ്യാനം വളരെ പ്രധാനമാണ്. അഞ്ചു മുതൽ 7 വർഷം വരെ മുതിർന്നവരിൽനിന്നു പരിശീലനം സിദ്ധിച്ചവരാണ് പിന്നീട് ഓല വായിക്കാൻ തുടങ്ങുന്നത്. 

 

പ്രവചനങ്ങൾ ഭരണാധികാരികളിലേക്ക്...

 

സെപ്റ്റംബർ 11 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ തലേന്നായിരുന്നുവത്രേ റിറ്റർക്ക് നാഡീ വായനയിൽ ഇതേപ്പറ്റി വിവരം ലഭിക്കുന്നത്. പിന്നെ ഒന്നും ചെയ്യാനാകുമായിരുന്നില്ല. എന്നാൽ പിന്നീട് 2002 ലും 2003 ലും അദ്ദേഹം ജർമനിയിലുള്ള ബ്രിട്ടിഷ്, ഫ്രഞ്ച് എംബസികളുമായി ബന്ധപ്പെടുകയും അവിടെ നടക്കാൻ പോകുന്ന ആക്രമണങ്ങളെക്കുറിച്ച് വിവരം നൽകുകയും ചെയ്തുവത്രേ. ഉദ്യോഗസ്ഥർ യാതൊരു താൽപര്യവും കാട്ടിയില്ലെന്നു റിറ്റർ പറയുന്നു. എന്നാൽ ലണ്ടനിലെ ആക്രമണത്തിനുശേഷം മറ്റൊന്നുണ്ടായി. ജർമൻ നാഷനൽ സെക്യൂരിറ്റി ഫോഴ്സസ് (റിറ്ററുടെ വാക്കിൽ സ്റ്റാറ്റ്സ്ച്യുറ്റ്സ്) തോമസ് റിറ്ററെ വിശദമായി ചോദ്യം ചെയ്തു. റിറ്റർക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്ന സംശയമായിരുന്നു പിന്നിൽ. തുടർന്നു വിട്ടയച്ചുവെങ്കിലും ഇപ്പോഴും തോമസ് റിറ്ററുടെ വെബ്സൈറ്റ് അവർ ഇടയ്ക്കിടെ സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുവത്രെ. 

Disclaimer: ജ്യോതിഷത്തിലെ ഒരു ശാഖയുമായി ബന്ധപ്പെട്ട ലേഖനമാണിത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം.

 

English Summary : Was Coronavirus Predicted in Nadi Jyothisham