ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂർ ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസാചരണം. ഈ വർഷം ഏപ്രിൽ 21

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ  ലക്ഷ്മീ ദേവീയൊടൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. ഗുരുവായൂർ ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസാചരണം. ഈ വർഷം ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ മേയ് 19 വെള്ളിയാഴ്ച വരെയാണ് വൈശാഖമാസം വരുന്നത്.

Read also : ഈ നാളുകാർക്ക് ഭാഗ്യം തെളിയുന്നു, മേടത്തിലെ സമ്പൂർണ കൂറുഫലം

ADVERTISEMENT

വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്.  സർവവിദ്യകളിൽ ശ്രേഷ്ഠമായതു വേദവും സർവ മന്ത്രങ്ങളിൽ ശ്രേഷ്ഠമായതു പ്രണവവും സർവവൃക്ഷങ്ങളിൽ ശ്രേഷ്ഠമായതു കൽപവൃക്ഷവും സർവ പക്ഷികളിൽ ശ്രേഷ്ഠമായതു ഗരുഡനും സർവ നദികളിൽ ശ്രേഷ്ഠമായതു ഗംഗയും സർവ രത്നങ്ങളിൽ ശ്രേഷ്ഠംമായതു കൗസ്തുഭവും സർവ മാസങ്ങളിൽ ശ്രേഷ്ഠമായതു വൈശാഖവുമെന്നു സ്കന്ദപുരാണത്തിൽ പറയുന്നു.

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും  ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു.  അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .

ADVERTISEMENT

Read also: ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും  യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി നാരായണായനാമം ജപിക്കുക.   വിഷ്ണു സഹസ്രനാമം , നാരായണീയം  അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ )  ,  ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും.  വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു സർവൈശ്വര്യദായകമാണ്. വ്രതം  ശുദ്ധിയോടെയും നിഷ്‌ഠയോടെയും അനുഷ്ഠിച്ചാൽ ഐശ്വര്യവും സമ്പത്തുമുണ്ടാകുമെന്നു ആചാര്യന്മാർ പറയുന്നു. വൈശാഖത്തിലെ വെളുത്ത ദ്വാദശി,  പൗർണമി  എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും തുല്യമായ ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 

ADVERTISEMENT

എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കാൻ ഉത്തമമാസമാണ് വൈശാഖം. കൂടാതെ വൈശാഖമാസത്തിലെ  പ്രഭാത സ്‌നാനത്തിനു വളരെയധികം പ്രാധാന്യം കൽപിച്ചിരിക്കുന്നു. ഈ നാളുകളിൽ  സർവ പുണ്യ തീർഥങ്ങളുടേയും സാന്നിധ്യം നദികളിലും കിണറുകളിലും തുടങ്ങി എല്ലാ ജലാശയങ്ങളിലും ഉണ്ടാകുമെന്നാണ് സങ്കൽപം. അതിനാൽ പ്രഭാതസ്നാനത്തിലൂടെ  സർവതീർഥ സ്‌നാനഫലം ലഭിക്കുമെന്നാണ്  പുരാണങ്ങളിൽ പറയുന്നത്.

വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം"  ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്  

കലിദോഷനിവാരണ മന്ത്രം

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

Content Summary : Significance of Vaishaka Masam 2023