കഠിനപ്രയത്നം ചെയ്തിട്ടും നേട്ടങ്ങൾ ലഭിക്കുന്നില്ലേ? ഇവ പരീക്ഷിച്ചോളൂ!

നമ്മൾ സന്തോഷത്തിനും  സൗഭാഗ്യത്തിനും കഠിനപ്രയത്നം ചെയ്തിട്ടും ലഭിക്കാത്ത നേട്ടങ്ങൾ ശരിയായ ഫെങ്ഷൂയി ക്രമീകരിക്കുന്നതുവഴി ലഭിക്കും. സന്തോഷവും സൗഭാഗ്യവും ഉണ്ടാകാനുളള എല്ലാ മാർഗങ്ങൾക്കും സിംബോളിൽ ഫെങ്ഷൂയി ഉപയോഗിക്കാം ഇത് വളരെ പെട്ടെന്ന് ഫലപ്രാപ്തി ഉണ്ടാക്കുന്നു. പക്ഷേ , എന്ത് കാര്യം ചെയ്താലും അതിലൊരു വിശ്വസമുണ്ടാവണം. പോസിറ്റീവായി ചിന്തിച്ചാൽ ഫലം വേഗത്തിൽ ലഭിക്കും. നെഗറ്റീവ് ചിന്താഗതി ഉളളവർക്ക് ഫലം വൈകും. എങ്ങോട്ടു തിരിഞ്ഞാലും ഐശ്വര്യമുളള സാധനങ്ങൾ കാണുമ്പോൾ നമുക്ക് പോസിറ്റീവ് ചിന്താഗതി ഉണ്ടാക്കുന്നു. അത് നമ്മെ ലക്ഷ്യം നിറവേറ്റാൻ കഴിവുളളവരാക്കിത്തീർക്കുന്നു. സിംബോളിൽ ഫൂങ്ങ്ഷേയില്‍ ഇതാണ് നാം ചെയ്യുന്നത്. പല ചിഹ്നങ്ങൾ പരിഹാരങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്. 

ചോങ് ക്വി എന്ന ഉപദേവനെ ചുവരിൽ പ്രദർശിപ്പിച്ചാൽ‌ നെഗറ്റീവ് ചിന്തകൾ ഉളളിലേക്ക് വരികയില്ല എന്നാണ് ചൈനക്കാരുടെ വിശ്വാസം. നമുക്ക് നമ്മുടെ വിശ്വാസമനുസരിച്ച് ഗണപതിയേയോ, ഗീവർഗീസ് പുണ്യാളനെയോ, ഖുറാനിലെ വരികളോ നെഗറ്റീവ് ചിന്തകൾ വരാതിരിക്കാൻ ഉപയോഗിക്കാം. 

ചൈനക്കാർ ആരാധിക്കുന്ന ഏറ്റവും പ്രചാരമുളള ചിരിക്കുന്ന ബുദ്ധൻ വിജയം കൊണ്ടുവരുന്നു. വിജയം ആഗ്രഹിക്കാത്തതായി ആരാണുളളത്? അത്കൊണ്ട് നല്ല ഗുണനിലവാരമുളള വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഒരു ലാഫിങ് ബുദ്ധനെ വീട്ടിൽ വയ്ക്കാം. 

ചിരിക്കുന്ന ബുദ്ധൻ, കഷ്ടപ്പാടുകൾ മാറ്റി സന്തോഷവും വിജയവും തരുന്നു. ബുദ്ധനെ വളരെ വൃത്തിയുളള സ്ഥലത്ത്, കയറിവരുന്ന പ്രധാന വാതിലിന് എതിരെ കോൺ തിരിച്ച് വെയ്ക്കാം. 

ഒരു സെറ്റ് ഫൂലൂസൂ ഡൈനിങ് ഏരിയയിൽ ഉപയോഗിക്കാം. ഇവിടെ ദീർ‌ഘായുസിന്റെ സിംബലുകൾക്കായിരിക്കണം മുൻതൂക്കം കൊടുക്കേണ്ടത്. പൈൻമരം, മുളകൾ ഇവ ആയൂർപ്രതീകങ്ങളാണ്. 

ആറ് ദണ്ഡുളള  വിൻഡ് ചൈം വടക്ക്പടിഞ്ഞാറി ദിക്കിൽ ഉപയോഗിച്ചാൽ ഗൃഹനാഥന് ഭാഗ്യം സുനിശ്ചയം. കയറിവരുന്ന വാതിലിനു നേരെ ഒരിക്കലും വിൻഡ് ചൈം തൂക്കാൻ പാടില്ല.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions