ക്രിക്കറ്റിനൊപ്പം ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ സാക്ഷി പോസ്റ്റ് കണ്ട് നിരവധി സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. കാരണം സിവക്കുട്ടി ഒരു കുഞ്ഞാവയെ മടിയിൽ കിടത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റിനൊപ്പം  ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.  എന്നാൽ ഇത്തവണ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് നിരവധി സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. കാരണം സിവക്കുട്ടി ഒരു കുഞ്ഞാവയെ മടിയിൽ കിടത്തി കളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു സാക്ഷി പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയത്. രണ്ടാമത്തെ കുഞ്ഞാണോ ഇതെന്നാണ് പലരും ധോണിയോടും സാക്ഷിയോടും സംശയം ചോദിച്ചത്. ചിലർ അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.  ഹർദിക് പാണ്ഡ്യയുടെ കുഞ്ഞാണോ ഇതെന്ന ചോദ്യവുമായി എത്തിയവരുമുണ്ട്. ഏതായാലും സാക്ഷിയും ധോണിയും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുമില്ല.

ADVERTISEMENT

സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ്  ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്.  ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി ആർപ്പുവിളിക്കുന്ന സിവയുടെ വിഡിയോകളും മലയാളം പാട്ടുകൾ പാടുന്ന വിഡിയോകളും അച്ഛനെ വാഹനം കഴുകാൻ സഹായിക്കുന്ന വിഡിേയായുമൊക്കെ സൂപ്പർ ക്യൂട്ടുകളാണ്. ഏതായാലും സിവയ്ക്കൊപ്പമുള്ള കുഞ്ഞാവ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

English sumamry : Sakshi Dhoni post photos of daughter Ziva holding a baby