കുഞ്ഞുങ്ങളെ കൂട്ടിയുള്ള യാത്രകൾ ഏറെ മനോഹരമെന്നു സാക്ഷ്യപ്പെടുത്തുകയാണ് നടൻ അർജുൻ അശോകന്റെ ഭാര്യ നികിത. മകൾ അൻവിക്കൊപ്പമുള്ള ആദ്യത്തെ ഹൈക്കിങ്ങും അത് സമ്മാനിച്ച സുന്ദരമായ കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട് താരപത്നി. സ്കോട്ട്ലൻഡ് യാത്രയിൽ നിന്നുമുള്ളതാണ് ചിത്രങ്ങൾ. മകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങളെ കൂട്ടിയുള്ള യാത്രകൾ ഏറെ മനോഹരമെന്നു സാക്ഷ്യപ്പെടുത്തുകയാണ് നടൻ അർജുൻ അശോകന്റെ ഭാര്യ നികിത. മകൾ അൻവിക്കൊപ്പമുള്ള ആദ്യത്തെ ഹൈക്കിങ്ങും അത് സമ്മാനിച്ച സുന്ദരമായ കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട് താരപത്നി. സ്കോട്ട്ലൻഡ് യാത്രയിൽ നിന്നുമുള്ളതാണ് ചിത്രങ്ങൾ. മകളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രങ്ങൾക്ക് താഴെ പിതാവ് അർജുൻ അശോകനും ഹൃദയ ചിഹ്നം കമന്റ് ആയി കുറിച്ചിട്ടുണ്ട്.

സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള ആർതേർസ് സീറ്റിലേക്കായിരുന്നു മകൾ അൻവിക്കൊപ്പം നികിതയുടെ ഹൈക്കിങ്. മനോഹരമായ മഞ്ഞ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന താഴ്​വരയും അവിടെ ഒരു ചെറിയ പാറയുടെ മുകളിൽ ഇരിക്കുന്ന അൻവിയുടെ വിഡിയോയും നികിത പങ്കുവെച്ചിട്ടുണ്ട്. ബാ...ബാ...എന്ന് വിളിക്കുന്ന അൻവിയെ വിഡിയോയിൽ കാണാവുന്നതാണ്. അമ്മയ്‌ക്കൊപ്പം മനോഹരമായ ചിരിയോടെയിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങൾക്കു താഴെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ഹൃദയം നൽകിയാണ് അൻവിയോടും നികിതയോടുമുള്ള സ്നേഹം എല്ലാവരും തന്നെ പ്രകടിപ്പിച്ചിരിക്കുന്നത്.   

ADVERTISEMENT

സ്കോട്ട്ലൻഡ് യാത്രയിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നികിത പങ്കുവെച്ചിട്ടുള്ളത്. നോർത്ത് ബെർവിക്കിലെ കടൽത്തീരത്ത് കുഞ്ഞിനെ എടുത്തു സൂര്യാസ്തമയം കാണാൻ നിൽക്കുന്നതും പൂത്തുലഞ്ഞു നിൽക്കുന്ന ചെറി വൃക്ഷത്തിനു താഴെ മകളുടെ ചുംബനത്തിൽ മതിമറന്നു ചിരിക്കുന്ന നികിതയുടെ മനോഹര ചിത്രവുമൊക്കെ അക്കൂട്ടത്തിലുണ്ട്. നിമിഷ സജയൻ ഉൾപ്പെടെയുള്ള താരങ്ങളാണ് ആ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത് .

English Summary:

Arjun Ashokan's Enchanting Family Hike in Scotland Captured in Beautiful Photos