പതിനൊന്നുകാരിയായ സാംഖവി രത്തൻ പരിമിതികൾക്കുള്ളിൽ നിന്ന് എങ്ങനെ വിജയത്തിലേക്കുള്ള വഴി തുറക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ്. ഹൂല ഹൂപ്പിങ്ങ് ചെയ്തുകൊണ്ട് 30 റൂബിക്സ്‌ ക്യൂബ് സോൾവ് ചെയ്ത്‌ ഈ മിടുക്കി നേടിയിരിക്കുന്നത് ഗിന്നസ് ലോക റെക്കോർഡാണ്. ഒറ്റ കൈകൊണ്ടാണ് റൂബിക്സ് ക്യൂബ് സാംഖവി സോൾവ് ചെയ്തത്. വളയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനൊന്നുകാരിയായ  സാംഖവി രത്തൻ പരിമിതികൾക്കുള്ളിൽ നിന്ന് എങ്ങനെ വിജയത്തിലേക്കുള്ള  വഴി തുറക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ്. ഹൂല ഹൂപ്പിങ്ങ് ചെയ്തുകൊണ്ട് 30 റൂബിക്സ്‌ ക്യൂബ്  സോൾവ് ചെയ്ത്‌ ഈ മിടുക്കി നേടിയിരിക്കുന്നത്  ഗിന്നസ് ലോക റെക്കോർഡാണ്. ഒറ്റ കൈകൊണ്ടാണ് റൂബിക്സ് ക്യൂബ് സാംഖവി സോൾവ് ചെയ്തത്.  വളയം താഴെ വീഴാതെ ബാലൻസ് ചെയ്യുന്നതിന് തന്നെ ഏറെ ശ്രദ്ധ ആവശ്യമാണ്. അതിനൊപ്പം  ഒറ്റക്കൈ കൊണ്ട് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നത് അതിലും ദുഷ്കരവും. 

ഈ കൊച്ചു മിടുക്കിയുടെ വലതു കൈയ്ക്ക് ചലനശേഷി കുറവാണ്. അതിനാൽ ഇടംകൈ മാത്രം ഉപയോഗിച്ചാണ് റൂബിക്സ് ക്യൂബ് സോൾവ് ചെയ്തത്.ഇന്ത്യൻ സ്വദേശിനിയാണെങ്കിലും കാനഡയിലാണ് സാംഖവിയുടെ താമസം.അവിടെ നിന്നുമാണ് ലോക റെക്കോർഡ് മത്സരത്തിലേക്ക് എത്തിയത്. ഒരു മണിക്കൂർ സമയം കൊണ്ടാണ് 30 റൂബിക് ക്യൂബ് സോൾവ്  ചെയ്തത്. 25 റൂബിക്സ് ക്യൂബായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്.

ADVERTISEMENT

വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൂല  ഹൂപ്പിങ്ങ് സാംഖവിയ്ക്ക് ഏറെ ഇഷ്ടമായിരുന്നു.അടുത്തിടെയാണ് റൂബിക്സ് ക്യൂബിനോട് താല്പര്യം തോന്നി തുടങ്ങിയത്. വെറുതെ ഒരു പരീക്ഷണത്തിന് ഹൂല  ഹൂപ്പിങ്ങും റൂബിസ് ക്യൂബ് സോൾവിങ്ങും ഒരുമിച്ച് ചെയ്തു നോക്കുകയായിരുന്നു. വളരെ എളുപ്പത്തിൽ സാധിക്കുന്നു എന്ന് മനസ്സിലായപ്പോൾ ലോക റെക്കോർഡിനായി ശ്രമിക്കാം എന്ന് തീരുമാനിച്ചു.ചിട്ടയായ പരിശീലനങ്ങൾക്ക് ഒടുവിലാണ് ഈ വലിയ നേട്ടം സാംഖവി കരസ്ഥമാക്കിയത്.

English Summary : Sankavi Rathan breaks guinness world record for rubiks cube hula hoop stunt