മനസ്സാന്നിധ്യം കൊണ്ട് തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ടെൽഫോർഡിൽ നിന്നുള്ള ജോഷ് എന്ന അഞ്ചുവയസുകാരൻ. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ജോഷിന്റെ അമ്മ ബോധരഹിതയായി നിലത്ത് വീണത്. എന്നാൽ പെട്ടെന്നുള്ള അവസ്ഥയിൽ പരിഭ്രാന്തനാവാതെ ജോഷ് വേഗം തന്നെ അടിയന്തര സർവ്വീസ് ലഭിക്കുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സാന്നിധ്യം കൊണ്ട് തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ടെൽഫോർഡിൽ നിന്നുള്ള ജോഷ് എന്ന അഞ്ചുവയസുകാരൻ. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ജോഷിന്റെ അമ്മ ബോധരഹിതയായി  നിലത്ത് വീണത്. എന്നാൽ പെട്ടെന്നുള്ള അവസ്ഥയിൽ പരിഭ്രാന്തനാവാതെ ജോഷ് വേഗം തന്നെ അടിയന്തര സർവ്വീസ് ലഭിക്കുന്നതിനു വേണ്ടിയുള്ള നമ്പർ ഡയൽ ചെയ്ത് ഉദ്യോഗസ്ഥരെ  വിളിച്ചു വരുത്തുകയായിരുന്നു. അടിയന്തര  സർവീസിന്റെ 112 എന്ന നമ്പർ  ജോഷ് കണ്ടുപിടിച്ചത് തന്റെ ടോയ് ആംബുലൻസിൽ നിന്നുമാണ്  എന്നതാണ് ഏറെ കൗതുകകരമായ വസ്തുത.

ജോഷിന്റെ സന്ദേശം ലഭിച്ചതോടെ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി  അമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെസ്റ്റ് മെരിക്ക പോലീസിലെ ഉദ്യോഗസ്ഥർ ജോഷിനൊപ്പം നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെയാണ്  ഈ മിടുക്കന്റെ ചിന്താശക്തിയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ചെറുപ്രായത്തിൽ തന്നെ ഇത്ര മനസ്സാന്നിധ്യത്തോടെ ഒരു വിഷമഘട്ടം കൈകാര്യം ചെയ്ത ജോഷ് ഏറെ ധൈര്യശാലിയാണെന്ന്    ടെൽഫോർഡ് ലോക്കൽ പോലീസിംഗ് കമാൻഡർ സൂപ്പറിന്റൻഡായ  ജിം ബേക്കർ പറയുന്നു.

ADVERTISEMENT

സംഭവം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചതോടെ ജോഷ് വളരെ പെട്ടെന്ന് സ്റ്റാറായി. അമ്മയെ രക്ഷിക്കാൻ ജോഷ് കാണിച്ച കരുതലിന് അവനെ  അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സൈബർ ലോകം. ജോഷ് ഒരു ഹീറോ ആണെന്നും അവന്റെ മാതാപിതാക്കൾക്ക് ഏറെ അഭിമാനിക്കാമെന്നുമെല്ലാം പ്രതികരണങ്ങളും നിറയുന്നുണ്ട്.

 English Summary : Fve year old boy Josh saves mom's life