ടാറ്റൂ ചെയ്യുന്നത് പലർക്കും ഒരു ഹരമാണ്. അങ്ങനെ ടാറ്റൂ ഭ്രമം കയറി കണ്ണിനുള്ളിൽ വരെ ടാറ്റൂ ചെയ്ത് കുഴപ്പത്തിലായിരിക്കുകയാണ് ഫ്രാൻസിലെ ഒരു സ്കൂൾ അധ്യാപകർ. സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനെ കണ്ട് കുഞ്ഞുങ്ങൾ ഭയപ്പെട്ടു തുടങ്ങിയതോടെ നഴ്സറി സ്കൂളിൽ നിന്നു തന്നെ അദ്ദേഹത്തെ പുറത്താക്കി. കൊച്ചുകുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റൂ ചെയ്യുന്നത് പലർക്കും ഒരു ഹരമാണ്. അങ്ങനെ ടാറ്റൂ ഭ്രമം കയറി കണ്ണിനുള്ളിൽ വരെ ടാറ്റൂ ചെയ്ത് കുഴപ്പത്തിലായിരിക്കുകയാണ് ഫ്രാൻസിലെ ഒരു സ്കൂൾ അധ്യാപകർ. സിൽവൈൻ ഹെലൈൻ എന്ന അധ്യാപകനെ കണ്ട് കുഞ്ഞുങ്ങൾ ഭയപ്പെട്ടു തുടങ്ങിയതോടെ നഴ്സറി സ്കൂളിൽ നിന്നു തന്നെ അദ്ദേഹത്തെ  പുറത്താക്കി.

കൊച്ചുകുട്ടികൾ ഭയപ്പെടുന്നു എന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് സിൽവൈനിനെതിരെ നടപടിയെടുത്തത്. കഴിഞ്ഞവർഷം സിൽവൈനിന്റെ ക്ലാസിൽ പഠിച്ചിരുന്ന ഒരു മൂന്നു വയസ്സുകാരൻ രാത്രിയിൽ പോലും പേടിച്ചു കരയുന്ന അവസ്ഥയിലായിരുന്നു. അങ്ങനെയാണ് മാതാപിതാക്കൾ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതരെ സമീപിച്ചത്. ഒടുവിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇനി നഴ്സറി ക്ലാസുകളിൽ സിൽവൈൻ പഠിപ്പിക്കേണ്ട എന്ന് അധികൃതർ തീരുമാനമെടുത്തു.

ADVERTISEMENT

ദേഹമാസകലം ടാറ്റൂ ചെയ്ത സിൽവൈൻ കണ്ണിനുള്ളിലെ വെളുത്ത ഭാഗം പോലും കറുത്തനിറത്തിൽ ആക്കിയിട്ടുണ്ട്. ഫ്രാൻസിലെ ഏറ്റവും അധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന പേരിലാണ് സിൽവൈൻ അറിയപ്പെടുന്നത് തന്നെ. ഇതുവരെ മുപ്പത്തിമൂന്നേകാൽ ലക്ഷം രൂപയോട് അടുത്ത് ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനായി സിൽവൈൻ മുടക്കി. നഴ്സറി സ്കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും ആറു വയസിനു മുകളിലുള്ള കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

എന്നാൽ തന്നെ പുറത്താക്കാനുള്ള തീരുമാനം ഏറെ ദുഃഖകരമാണ് എന്നാണ് സിൽവൈനിന്റെ അഭിപ്രായം. ആദ്യ കാഴ്ചയിലെ ബുദ്ധിമുട്ട് മാറിയാൽ എല്ലാവർക്കും തന്നെ ഉൾക്കൊള്ളാനാകും എന്നാണ് അദ്ദേഹത്തി ന്റെ വാദം. തന്റെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും തന്നെ നന്നായി അറിയാമെന്നും ടാറ്റൂ ചെയ്തെന്ന് കരുതി അതിൽ മാറ്റം വരില്ല എന്നും സിൽവൈൻ  പറയുന്നു. എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും അധ്യാപനം തന്നെയാണ് തന്റെ പ്രൊഫഷൻ എന്നും അതിനാൽ അതിൽ നിന്നും പിന്തിരിയില്ല എന്നും തീരുമാനിച്ചിരിക്കുകയാണ് സിൽവൈൻ.

ADVERTISEMENT

English Summary :  French teacher who covering his body in tattoos banned from kindergarten