ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനും പ്രിയയും പങ്കുവച്ചിരിക്കുന്നത്. ഏപ്രിൽ പതിനാറിനായിരുന്നു ഈ കുട്ടിത്താരത്തിന്റെ പിറന്നാൾ. ബണ്ണി തീമിലായിരുന്നു ആഘോഷങ്ങൾ. പിറന്നാൾ കേക്കിലും ഉടുപ്പിലും സ്റ്റേജിലുമെല്ലാം ആകെ മുയൽക്കുട്ടന്മാരായിരുന്നു. അതുകൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസക്കുട്ടന്റെ രണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനും പ്രിയയും പങ്കുവച്ചിരിക്കുന്നത്.  ഏപ്രിൽ പതിനാറിനായിരുന്നു ഈ കുട്ടിത്താരത്തിന്റെ പിറന്നാൾ. ബണ്ണി തീമിലായിരുന്നു ആഘോഷങ്ങൾ. പിറന്നാൾ കേക്കിലും ഉടുപ്പിലും സ്റ്റേജിലുമെല്ലാം ആകെ മുയൽക്കുട്ടന്മാരായിരുന്നു. അതുകൊണ്ടു  ‘ബണ്ണി കുട്ടപ്പൻ’ എന്നാണ് രമേഷ് പിഷാരടി ഇസക്കുട്ടന്റെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

പിറന്നാൾ ആശംസകൾ നേർന്നവർക്കൊക്കെ ഇസ്സയുടെ സ്നേഹവും നന്ദിയും ചിത്രങ്ങൾക്കൊപ്പം ചാക്കോച്ചൻ കുറിച്ചിട്ടുണ്ട്. ആരാധകരെ കൂടാതെ സിനിമാരംഗത്തു നിന്നും ധാരാളം പേരാണ്  ഈ കുഞ്ഞുതാരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. ദുൽഖർ സൽമാൻ, രമേശ് പിഷാരടി, സൈജു കുറുപ്പ് ടൊവീനോ തോമസ്, സംവൃത സുനിൽ, നിവിൽ പോളി, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, അനുമോൾ തുടങ്ങി  ഒരു താരനിര തന്നെ ആശംസകളുമായെത്തി. 

ADVERTISEMENT

2019 ഏപ്രിലിലാണ് ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  മകൻ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചാക്കോച്ചൻ കഴിഞ്ഞിടെ പറഞ്ഞിരുന്നു. മകന്റെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ പറയുന്നു. 

 English Summary : Kunchacko Boban post birthday celebration photos of his son