ബീറ്റ് ബോക്സിങ്ങിലെ അസാമാന്യമായ കഴിവുകൊണ്ട് ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഫിലിപ്പീൻസിലെ സെബു സിറ്റിയിൽ നിന്നുള്ള ഇരട്ടകൾ. ജെയ്ക്ക്, ജോമർ എന്നീ മിടുക്കന്മാരുടെ ഗംഭീര പ്രകടനത്തിന്റെ വിഡിയോ ഹോളിവുഡ് താരമായ വിൽ സ്മിത്ത് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതേ തുടർന്ന് ലക്ഷക്കണക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീറ്റ് ബോക്സിങ്ങിലെ അസാമാന്യമായ കഴിവുകൊണ്ട് ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഫിലിപ്പീൻസിലെ സെബു സിറ്റിയിൽ നിന്നുള്ള ഇരട്ടകൾ. ജെയ്ക്ക്, ജോമർ എന്നീ മിടുക്കന്മാരുടെ ഗംഭീര പ്രകടനത്തിന്റെ വിഡിയോ ഹോളിവുഡ് താരമായ വിൽ സ്മിത്ത് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതേ തുടർന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.

കണ്ഠ നാളവും നാവും ചുണ്ടുകളും ഉപയോഗിച്ച് സംഗീതോപകരണങ്ങളുടെ ശബ്ദം അതേപടി അനുകരിക്കുന്ന കലയാണ് ബീറ്റ് ബോക്സിങ്ങ്. ഇൻറർനെറ്റ് യുഗത്തിന് മുൻപ് ഇത്തരം കഴിവുകളുള്ള പലരെയും ലോകമറിയാതെ പോയിരിക്കാം എന്ന കുറിപ്പോടെയാണ് വിൽ സ്മിത്ത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2018 ൽ ജെയ്ക്കും ജോമറും ചേർന്ന് നടത്തിയ മറ്റൊരു പ്രകടനം വൈറലായി മാറിയിരുന്നു. അന്ന് ഇരുവരുടേയും സ്കൂൾ ടീച്ചറാണ് വിഡിയോ പങ്കുവെച്ചത്.

ADVERTISEMENT

ഇരട്ടകളുടെ ഗംഭീരപ്രകടനം പലതവണ ആവർത്തിച്ചു കണ്ടുവെന്നാണ് പലരും പ്രതികരിക്കുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള കഴിവ് ഇരുവർക്കുമുണ്ട് എന്ന് മറ്റു ചിലർ കുറിക്കുന്നു.

English Summary: Unique beat boxing perfomance of Jake and Jomar