തന്റെ ഇഷ്ടപ്പെട്ട കാർട്ടൂൺ വിഡിയോയിലെ കഥാപാത്രങ്ങളെപോലെ വളർന്നു വലുതാകുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാകണമെന്നതാണ് സ്റ്റോൺ ഹിക്സ് എന്ന നാലു വയസ്സുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ വളർന്നു വലുതായാലും സ്റ്റോണിന് ആ ആഗ്രഹം നേടിയെടുക്കുന്നതിന് ഒട്ടേറെ വെല്ലുവിളികളുണ്ട്. മാരക വൃക്കരോഗത്തോട് പടപൊരുതിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ ഇഷ്ടപ്പെട്ട കാർട്ടൂൺ വിഡിയോയിലെ കഥാപാത്രങ്ങളെപോലെ വളർന്നു വലുതാകുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാകണമെന്നതാണ് സ്റ്റോൺ ഹിക്സ് എന്ന നാലു വയസ്സുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ വളർന്നു വലുതായാലും സ്റ്റോണിന് ആ ആഗ്രഹം നേടിയെടുക്കുന്നതിന് ഒട്ടേറെ വെല്ലുവിളികളുണ്ട്. മാരക വൃക്കരോഗത്തോട് പടപൊരുതിയാണ് ഓരോ ദിവസവും കുഞ്ഞു സ്റ്റോൺ തള്ളിനീക്കുന്നത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് അറിയാതെ എന്നെങ്കിലും പൊലീസ് യൂണിഫോമിട്ട് ഔദ്യോഗിക വാഹനത്തിൽ നിന്നും താൻ ഇറങ്ങിവരുന്ന കാഴ്ച അവൻ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു.  ഇതു മനസ്സിലാക്കിയ ഒരു കൂട്ടം ആളുകൾ സ്റ്റോണിന്റെ ആ സ്വപ്നം ഒരു ദിവസത്തേക്ക് യാഥാർത്ഥ്യമാക്കി കൊടുത്തിരിക്കുകയാണ്.

ഫ്ലോറിഡ സ്വദേശിയായ സ്റ്റോണിന്റെ സ്വപ്നത്തിന് കൂട്ടുനിന്നത് ഓർലാൻഡോ പൊലീസ് ഡിപ്പാർട്ട്മെൻ്റാണ്. ‘മേക്ക് എ വിഷ്’ ഫൗണ്ടേഷനുമായി ചേർന്നാണ് ഒരു ദിവസത്തേക്ക് പൊലീസ് സേനയുടെ ഭാഗമായി പ്രവർത്തിക്കാൻ സ്റ്റോണിന് അവസരം ലഭിച്ചത്. കുഞ്ഞിനെ സന്തോഷിപ്പിക്കാനുള്ള മാർഗ്ഗമായിരുന്നെങ്കിലും ഔദ്യോഗികമായ എല്ലാ തയ്യാറെടുപ്പുകളും അതിനായി പൊലീസ് സേന നടത്തി. ഓഫീസിനു മുന്നിൽ വൻ വരവേൽപ്പാണ് സ്റ്റോണിനായി ഉദ്യോഗസ്ഥർ ഒരുക്കിയത്. ഫുൾ യൂണിഫോമിൽ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ ചുമതല ഏറ്റെടുത്ത ശേഷമായിരുന്നു സ്റ്റോൺ ജോലിക്ക് കയറിയത്.

ADVERTISEMENT

ഔദ്യോഗിക പൊലീസ് വാഹനങ്ങളുടെ അതേ രൂപത്തിൽ ഒരു കുഞ്ഞു കാറും സ്റ്റോണിനായി ഒരുക്കി. ഓഫീസർ സ്റ്റോൺ എന്ന് എഴുതിയ തുറന്ന കാറിൽ ഗമയോടെ ഇരുന്നായിരുന്നു അവന്റെ യാത്ര. ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്ന സമയത്ത് ധാരാളം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും  സ്റ്റോണിന് അഭിനന്ദനങ്ങൾ അറിയിക്കാനായി തടിച്ചുകൂടി. എന്നാൽ പേരിനുമാത്രം പൊലീസ് ഓഫീസറായി  ചുമതല ഏൽക്കുകയായിരുന്നില്ല സ്റ്റോൺ. ജോലിയിൽ കയറിയ ദിവസം കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ മറ്റു ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു. സ്റ്റോണിനെ സന്തോഷിപ്പിക്കാൻ രണ്ട് കുറ്റാന്വേഷണ പരിപാടികളാണ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിരുന്നത്. വളർത്തു നായയെ മോഷ്ടിക്കപ്പെട്ടതായുള്ള ആദ്യ പരാതി ചാനൽ വാർത്തയുടെ രൂപത്തിൽ കണ്ട ഉടൻ തന്നെ സ്റ്റോൺ അന്വേഷണത്തിനായി ഇറങ്ങി. ഒരു കാർ പാർക്കിംഗ് ഏരിയയിൽ നിന്നും നായയെ കണ്ടെത്തുന്നതിന്റെയും കുറ്റവാളിയെ സ്റ്റോൺ വിലങ്ങണിയിക്കുന്നതിന്റെയും ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.

പൊലീസ് നായയുടെ സഹായത്തോടെയായിരുന്നു രണ്ടാമത്തെ 'ഓപ്പറേഷൻ'. ഇത്തവണ ഒരു ജേഴ്സി മോഷ്ടാവിനെയാണ് സ്റ്റോൺ അറസ്റ്റ് ചെയ്തത്.  ചുമതലകൾ കൃത്യമായി പൂർത്തിയാക്കിയ സ്റ്റോണിനെ നിറഞ്ഞ കയ്യടിയോടെ ജനങ്ങൾ എതിരേറ്റു. മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം പൊലീസ് യൂണിഫോമിൽ അഭിമാനത്തോടെ നിൽക്കുന്ന സ്റ്റോണിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ഒർലാൻഡോ പൊലീസ് വിഭാഗം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മനസ്സുനിറയ്ക്കുന്ന ഈ കാഴ്ചകൾ വളരെ വേഗത്തിൽ വൈറലാവുകയും ചെയ്തു.

ADVERTISEMENT

സ്റ്റോണിന്റെ മുഖത്തെ അഭിമാനവും പുഞ്ചിരിയും മനസ്സുനിറയ്ക്കുന്നു എന്നാണ് പ്രതികരണങ്ങൾ. എന്നേയ്ക്കും ഓർത്തു വയ്ക്കാവുന്ന തരത്തിൽ അങ്ങേയറ്റം ഗംഭീരമായി സ്റ്റോണിനു വേണ്ടി ഒരു ദിനം ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് ഭൂരിഭാഗം ആളുകളും പറയുന്നു.  രോഗത്തെ ജയിച്ച് ഒരു ദിവസം സ്റ്റോൺ തിരികെ പൊലീസ് സേനയിലേക്കു തന്നെ മടങ്ങിയെത്തുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നവരും കുറവല്ല.

English Summary:

Four year old Stone Hicks fulfills dream as Honorary Police Officer